നരനു ശേഷം പരാജയങ്ങള്‍

By Staff

ഓണച്ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങള്‍ക്ക് പ്രസ്റ്റീജ് ചിത്രങ്ങള്‍ കൂടിയാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ മത്സരിക്കാനെത്തുന്നത് പ്രധാനമായും ഉത്സവവേളകളിലാണ്. അതില്‍ ഏറ്റവും പ്രധാനം ഓണസീസണ്‍ തന്നെ.

2005ല്‍ ഓണച്ചിത്രമായ നരന്‍ വന്‍വിജയമായതിനു ശേഷം അടുത്ത രണ്ട് വര്‍ഷവും ഓണച്ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടില്ല. 2005ല്‍ ദിലീപിന്റെ ചാന്തുപൊട്ട്, മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐ എന്നിവയുമായി മത്സരിച്ചാണ് നരന്‍ കളക്ഷനില്‍ മുന്നിലെത്തിയത്.

2006ല്‍ മഹാസമുദ്രമായിരുന്നു മോഹന്‍ലാലിന്റെ ഓണച്ചിത്രം. ക്ലാസ് മേറ്റ്സ് എന്ന യുവതാര ചിത്രത്തിന്റെ അത്ഭുത വിജയത്തിനിടയില്‍ മഹാസമുദ്രത്തിന്റെ പ്രകടനം തീര്‍ത്തും മങ്ങിപ്പോയി. 2006ലെ നിറം കെട്ടുപോയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു മഹാസമുദ്രം.

2007ല്‍ വന്‍ പരസ്യ പ്രചാരണങ്ങളുടെ അകമ്പടിയോടെയെത്തിയ അലിഭായിയായിരുന്നു മോഹന്‍ലാലിന്റെ ഓണച്ചിത്രം. ചിത്രം വന്‍പരാജയമായി. 2007ലെ രണ്ട് സൂപ്പര്‍ഹിറ്റുകളുടെ നിറം കെടുത്തുന്നതായി അലിഭായിയുടെ ബോക്സോഫീസ് പ്രകടനം.

2006ലും 2007ലും ഓണവിപണി മോഹന്‍ലാലിനെ കൈവിട്ടു. 2008ലെങ്കിലും അത് തിരിച്ചുപിടിക്കാന്‍ മോഹന്‍ലാലിന് സാധിക്കുമോ? മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിനായി, ലാലിന്റെ എല്ലാ മാനറിസങ്ങളും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ ഒരു വീരനായക ചിത്രം തന്നെയാണ് 2008ലെ ഓണച്ചിത്രമായെത്തുക.

അടുത്ത പേജ്-

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X