2008ലെ മോഹന്‍ലാലിന്റെ ഓണച്ചിത്രം
ഒരു വര്‍ഷം മുമ്പേ തന്നെ അടുത്ത വര്‍ഷത്തെ മോഹന്‍ലാലിന്റെ ഓണച്ചിത്രം നിശ്ചയിച്ചുകഴിഞ്ഞു. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ ആണ് 2008ലെ മോഹന്‍ലാലിന്റെ ഓണച്ചിത്രം.
മരണത്തെ മുഖാമുഖം കാണുന്ന അപകടങ്ങള്‍ പലവട്ടം ജീവിതത്തില്‍ തരണം ചെയ്ത കാര്‍ത്തികേയന്‍ എന്ന വീരശൂരപരാക്രമിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അലിഭായി പോലുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും തന്റെ സൂപ്പര്‍താര ഇമേജിനൊപ്പിച്ച് സൃഷ്ടിച്ചെടുക്കുന്ന വീരനായകവേഷങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാലിന് ഇപ്പോഴും അതീവ താത്പര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രത്തിലെ നായകവേഷം. ഏതാനും വര്‍ഷങ്ങളായി ഒരു സിനിമ പോലും ചെയ്യാനാവാതെ ഫീല്‍ഡില്‍ നിന്ന് ഔട്ടായ ഒരു സംവിധായകന്‍ തിരിച്ചുവരവിനായി ശ്രമിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നത് മറ്റൊരു കൗതുകം.
മധു, ശ്രീനിവാസന്‍, നെടുമുടി വേണു തുടങ്ങിയ പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് മഹേഷ് മിത്രയാണ്.
മുന്‍ പേജ്-


Click it and Unblock the Notifications