രഞ്ജിത്തിന്റെ ലോഹത്തിന് വേണ്ടി മോഹന്‍ലാല്‍ മെലിഞ്ഞു
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അല്പം വ്യത്യസ്തമായ ഒരു ഗെറ്റപ്പിാലണ് എത്തുക എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത് സത്യമാണ്. ചിത്രത്തില്‍ മെലിഞ്ഞു സുന്ദരനായിട്ടാണ് ലാലിന്റെ വരവ്. കുടവയറൊക്കെ താഴ്ന്നു. അല്പം കൂടെ ചെറുപ്പം തോന്നിയ്ക്കുന്നുമുണ്ട്.
സ്പരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറായിട്ടാണ് ലാല്‍ എത്തുന്നത്. രാജു എന്നാണ് കഥാപാത്രത്തിന്റെ പേര്. ജയന്തി എന്ന യുവതി രാജുവിന്റെ കാറില്‍ കയറുന്നതോടെയാണ് കഥയില്‍ വഴിത്തിരിവുണ്ടാകുന്നത്.

ജയന്തിയായി ആന്‍ഡ്രിയ ജെര്‍മിയ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ഒരു അതിഥി താരത്തെ അവതരിപ്പിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിയ്ക്കുകയാണ്. രഞ്ജിത്ത് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴുമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. എന്നും എപ്പോഴും എന്ന ചിത്രത്തിലെ ലാലിന്റെ രൂപവും ലോഹത്തിലെ രൂപവും തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തില്‍ ദൃശ്യമാണ്.


Click it and Unblock the Notifications