»   » ഒരിക്കലും പൃഥ്വിരാജിനെപോലെയാവാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍

ഒരിക്കലും പൃഥ്വിരാജിനെപോലെയാവാന്‍ തനിക്ക് സാധിക്കില്ലെന്ന് മോഹന്‍ലാല്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാള സിനിമ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ട്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ പ്രധാന വേഷം ചെയ്യുന്നു എന്ന വാര്‍ത്തയാണ് ലാല്‍ ആരാധകരെ ആവേശം കൊളളിച്ചത്.

ഇടയ്ക്ക് പൃഥ്വിരാജ് ലൂസിഫര്‍ ഉപേക്ഷിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും എന്തു തന്നെ സംഭവിച്ചാലും താന്‍ ലൂസിഫര്‍ സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലും ചിത്രത്തില്‍ വലിയ പ്രതീക്ഷയിലാണ്. മുരളിഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നു...

മുരളിയും പൃഥ്വിയും വളരെ സെന്‍സിബിളാണ്

മുരളിയും പൃഥ്വിയും വളരെ സെന്‍സിബിളാണ്. സുകുമാരന്‍ ചേട്ടനും ഗോപിചേട്ടനും നിര്‍മ്മിച്ച ചിത്രങ്ങളിലും ഇരുവരും അഭിനയിച്ച ചിത്രങ്ങളിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതു കൊണ്ടു തന്നെ അവരുടെ മക്കള്‍ ഓഫറുമായി വന്നപ്പോള്‍ ഏറ്റെടുക്കുകയിരുന്നുവെന്നുമാണ് ലാല്‍ പറയുന്നത്.

തിരക്കഥ പൂര്‍ത്തിയായാല്‍ ചര്‍ച്ച

ഇതു വരെ ചിത്രത്തിന്റെ പേരുമാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. ചിത്രത്തിന്റെ ആശയവും ഇഷ്ടമായി. തിരക്കഥ പൂര്‍ത്തിയായതിനു ശേഷം ഇരുരുമായി ചര്‍ച്ച നടത്തും. ഒരു പാട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ലൂസിഫറെന്നും അതു കൊണ്ട് സാധാരണ സിനിമയായി പോകരുതെന്നും ലാല്‍ പറയുന്നു.

സംവിധാനം മറ്റൊരു തലമാണ്

അഭിനയമെന്നതുപോലെ സംവിധാനമെന്നത് മറ്റൊരു തലമാണ്. എല്ലാവര്‍ക്കും അതു ചെയ്യാന്‍ കഴിയില്ല. ഉദാഹരണമായി പൃഥ്വിരാജ് കരിയറിന്റെ തുടക്കം മുതല്‍ അഭിനയത്തോടൊപ്പം സംവിധാനത്തിലും താത്പര്യമുള്ള ആളാണ്.

പൃഥ്വിരാജിനെ പോലെയാവാന്‍ കഴിയില്ല

പൃഥ്വിരാജ് സംവിധാനത്തോടുളള താത്പര്യം കാരണം ഓരോ സിനിമയും നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. അതിനായി പ്രത്യേക സമയം കണ്ടെത്തുന്നു. പൃഥ്വിയെ പോലെയാവാന്‍ തനിക്കു കഴിയില്ലെന്നാണ് ലാല്‍ പറയുന്നത്.

ചലച്ചിത്രമെന്ന കലയോട് നീതി പുലര്‍ത്തണമെങ്കില്‍

ചലച്ചിത്രമെന്ന കലയോട് നീതി പുലര്‍ത്തണമെങ്കില്‍ അഭിനയം മാറ്റിവച്ച് സംവിധാനത്തിനും തിരക്കഥ രചിക്കാനുമെല്ലാം സമയം കണ്ടെത്തണം. എന്നാലേ ആ കലയോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താനാവൂ. അല്ലാതെ ചെയ്യുന്നതെല്ലാം ആഭാസമാവും.

ഭാവിയിലും തനിക്കതിനു കഴിയില്ലെന്നു ലാല്‍

നല്ലൊരു കഥയും ക്യാമറമാനും സഹസംവിധായകരും ഉണ്ടെങ്കില്‍ തനിക്കും സിനിമ ചെയ്യാന്‍ സാധി്‌ച്ചേക്കുമെന്നു ലാല്‍ പറയുന്നു.
പല ചിത്രങ്ങളിലും താന്‍ സംവിധായകരെ സഹായിച്ചിട്ടുണ്ട്. പല ആക്ഷന്‍ രംഗങ്ങളും സ്വന്തമായി സംവിധാനം ചെയ്തിട്ടുമുണ്ട്. ഒരു നല്ല സിനിമ ചെയ്യാന്‍ അതൊന്നും പോര. സമയക്കുറവു കാരണം ഭാവിയിലും തനിക്കതിനു കഴിയില്ലെന്നാണ് തോന്നുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

ലൂസിഫറിനു പൃഥ്വിക്കു സമയമെവിടെ

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്, അതും ബിഗ് ബജറ്റ് ചിത്രങ്ങള്‍. ആര്‍എസ് വിമലിന്റെ കര്‍ണന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയം വേണം. ബ്ലെസിയുടെ ആട് ജീവിതത്തിന് പൃഥ്വി രണ്ട് വര്‍ഷത്തെ കാള്‍ഷീറ്റ് നല്‍കിയെന്നും വാര്‍ത്തയുണ്ടായിരുന്നു ഇത് കൂടാതെ, ടിയാന്‍ ഉള്‍പ്പടെ മറ്റ് പല ചിത്രങ്ങളിലും പൃഥ്വി കരാറൊപ്പിട്ടിട്ടുണ്ട്.
പൃഥ്വി ഇപ്പോള്‍ കമല്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അത് പൂര്‍ത്തിയായാല്‍ ടിയാന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിയ്ക്കും. 2017 പുകുതിയോടെ കര്‍ണന്‍ ആരംഭിയ്ക്കും എന്നാണ് വിമല്‍ പറഞ്ഞിരിയ്ക്കുന്നത്. ലൂസിഫറിന്റെ ചിത്രീകരണം 2017 ല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിനിടയില്‍ എപ്പോഴാണ് പൃഥ്വി ലൂസിഫറിന് വേണ്ടി സമയം കണ്ടെത്തുന്നതെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

English summary
mohanlal about actor prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X