twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എതിര്‍ശബ്ദങ്ങളില്ലായിരുന്നു, വേദനയോടെയാണ് പ്രതികരിക്കുന്നത്, ദിലീപ് വിഷയത്തെക്കുറിച്ച് മോഹന്‍ലാല്‍!

    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം നടുങ്ങിയിരുന്നു. കുറ്റാരോപിതനായി തുടരുന്നതിനിടയിലാണ് താരത്തിനെ തിരികെ സംഘടനയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വന്നത്. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിനിടയില്‍ താരത്തെ തിരികെ പ്രവേശിപ്പിക്കാന്‍ ധാരണയായിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് രൂക്ഷമായ വിമര്‍ശനവും വിവാദവും ഉയര്‍ന്നുവന്നത്.


    സോഷ്യല്‍ മീഡിയയിലൂടെ മാത്രമല്ല മോഹന്‍ലാലിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു. കോലം കത്തിക്കലും വീട് ഉപരോധിക്കലും അമ്മയ്ക്ക് ആദരാഞ്ജലികളോടെ എന്ന പേരില്‍ റീത്ത് വരെ സമര്‍പ്പിക്കുന്ന സ്ഥിതിവിശേഷമായിരുന്നു അടുത്തിടെ വരെയുണ്ടായിരുന്നത്. വിവാദങ്ങളെല്ലാം തുടരുമ്പോഴും മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇതാണ് എതിരാളികളെ പ്രകോപിപ്പിച്ചതും. അതിനിടയിലാണ് ലണ്ടനില്‍ നിന്നും മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

    മോഹന്‍ലാല്‍ പ്രതികരിച്ചു

    മോഹന്‍ലാല്‍ പ്രതികരിച്ചു

    ദിലീപ് തിരികെ സംഘടനയിലേക്ക് വരുന്നുവെന്നുള്ള തീരുമാനം പുറത്തുവന്നതിനെതിരെ രൂക്ഷവിമര്‍ശനം തുടരുമ്പോഴും മോഹന്‍ലാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. നേരത്തെ ദിലീപിനെ പുറത്താക്കുന്ന തീരുമാനത്തെക്കുറിച്ച് മമ്മൂട്ടി അറിയിക്കുമ്പോളും താരം മിണ്ടിയിരുന്നില്ല. ഇന്ന് അമ്മയുടെ പ്രസിഡന്റായി എത്തിയപ്പോഴും ആ മൗനം തുടരുന്നതില്‍ സിനിമാപ്രേമികള്‍ അസ്വസ്ഥരായിരുന്നു.

    ദിലീപിന്റെ തിരിച്ചുവരവ്

    ദിലീപിന്റെ തിരിച്ചുവരവ്

    നീണ്ട കാലയളവിന് ശേഷം ദിലീപിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടക്കമിട്ടത് ഊര്‍മ്മിള ഉണ്ണിയായിരുന്നു. ദിലീപിനെ പുറത്താക്കേണ്ടിയിരുന്നില്ലെന്ന് നേരത്തെ വാദിച്ചവര്‍ ഈ വിഷയത്തെ ഏറ്റെടുത്തതോടെ താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയായിരുന്നു. താരത്തെ തിരികെ പ്രവേസിക്കാനും മാത്രം എന്ത് സംഭവമാണ് ഇപ്പോള്‍ അരങ്ങേറിയതെന്നാണ് വിമര്‍ശകരുടെ പ്രധാന ചോദ്യം.

    ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

    ഒരു സംഘടനയിലേക്കുമില്ലെന്ന് ദിലീപ്

    തന്നെക്കുറിച്ചുള്ള വിവാദവും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനെക്കുറിച്ച് ദിലീപും കൃത്യമായി മനസ്സിലാക്കിയിരുന്നു. മനസ്സാവാചാ അറിയാത്ത സംഭവത്തിലാണ് താന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കുറ്റവാളിയല്ലെന്ന് കോടതി തീരുമാനിക്കുന്നത് വരെ ഒരു സംഘടനയിലേക്കും താനില്ല. പുറത്താക്കിയതിനെക്കുറിച്ചോ തിരികെ പ്രവേശിച്ചതിനെക്കുറിച്ചോയൊന്നും രേഖാമൂലമുള്ള ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

    ഒരുമിച്ചെടുത്ത തീരുമാനം

    ഒരുമിച്ചെടുത്ത തീരുമാനം

    ദിലീപ് വിവാദം കത്തുന്നതിനിടയില്‍ മോഹന്‍ലാല്‍ മൗനം പാലിച്ചതിനെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഐക്യകണ്‌ഠേനയാണ് ആ തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ അമ്മയ്ക്ക് നിക്ഷിപ്ത താല്‍പര്യങ്ങളോ നിലപാടോയില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു

    വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു

    ദിലീപിന്റെ പുന:പ്രവേശവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദങ്ങളെയും വിമര്‍ശനവുമൊക്കെ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്നും പുറത്തുപോവാന്‍ ശ്രമിച്ചവരോടെ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം

    വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം

    വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം കാണാം

    ഒരുമയോടെ നില്‍ക്കണമെന്നും മോഹന്‍ലാല്‍

    ഒരുമയോടെ നില്‍ക്കണമെന്നും മോഹന്‍ലാല്‍

    ഒരുമയോടെ നില്‍ക്കണമെന്നും മോഹന്‍ലാല്‍

    English summary
    Mohanlal's response about Dileep's comeback in Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X