മോഹന്‍ലാല്‍ പത്രപ്രവര്‍ത്തകനായാല്‍ ഇങ്ങനെയിരിക്കുമോ? അവസാനത്തെ ഡയലോഗ് അത് പൊളിച്ചു, കാണൂ!

അമ്മയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അമ്മമഴവില്ലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പതിവിന് വിപരീതമായി തിരശ്ശീലയില്‍ നിന്നും മാറി സ്റ്റേജില്‍ തന്റെ പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ഓരോ താരത്തിനും ലഭിക്കുന്നത്. പാട്ടും കോമഡിയും നൃത്തവുമായി ആരാധകരെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. പരിപാടിയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും വീഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വീഡിയോയും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. സംവിധായകന്‍ സിദ്ദിഖാണ് ഇത്തവണ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. താരങ്ങളെല്ലാം തിരക്കിട്ട് പരിശീലനം നടത്തുകയാണ്. അവസാനവട്ട റിഹേഴ്‌സലാണ് ഇപ്പോള്‍ നടക്കുന്നത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്ത് താരങ്ങള്‍ രംഗത്തെത്തിയാല്‍ എങ്ങനെയിരിക്കും, ഇത്തരമൊരു ആശയവുമായാണ് മനോരമ ന്യൂസ് എത്തിയത്. നേരത്തെ ജയറാമായിരുന്നു പരിപാടിയുടെ പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ മോഹന്‍ലാലാണ് റിപ്പോര്‍ട്ടര്‍. റിഹേഴ്‌സല്‍ ക്യാംപ് പൂര്‍ത്തിയായെന്ന് അദ്ദേഹമാണ് വ്യക്തമാക്കിയത്. പാട്ടും നൃത്തവും സ്‌കിറ്റുമൊക്കെയായി പ്രേക്ഷകരെ വിസ്മയിപ്പിക്കും എല്ലാവരും. ഇതുവരെയായി സ്‌ക്രീനില്‍ കണ്ടവരും കേട്ടവരും സുഹൃത്തുക്കളുമൊക്കെയായി ഇടപഴകാനായി ലഭിച്ച അവസരമാണ് ഇതെന്നാണ് ആസിഫ് അലി പറയുന്നത്.

Ammamazhavillu

ആസിഫ് അലിയുടെ ബൈറ്റാണ് മോഹന്‍ലാല്‍ തന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. പതിവില്‍ നിന്നും വിപരീതമായി എന്താണ് ഇതിലുള്ളതെന്ന് പ്രേക്ഷകരാണ് പറയേണ്ടത്. മനോരമ ന്യൂസിന് വേണ്ടി മോഹന്‍ലാല്‍, സിനിമയില്‍ അഭിനയിക്കുന്ന ആളാണ് ഇങ്ങനെ പറഞ്ഞായിരുന്നു അദ്ദേഹം തന്റെ റിപ്പോര്‍ട്ടിങ്ങ് അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X