twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെച്ചൊല്ലി സംഘടന പിളരുമായിരുന്നു, നടിയുടെ പരാതി കിട്ടിയിട്ടില്ലെന്നും മോഹന്‍ലാല്‍!

    |

    താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെയാണ് വിവാദങ്ങളും വിമര്‍ശനവുമൊക്കെയായി സംഘടന വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അടുത്തിടെ നടന്ന യോഗത്തില്‍ ദിലീപിനെ തിരികെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് നടിയും സുഹൃത്തുക്കളും രാജി വെച്ചിരുന്നു. കഴിഞ്ഞ യോഗത്തിനിടയിലെ തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു.

    പുതിയ സിനിമയുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ വിദേശത്തായിരുന്നുവെന്നും അദ്ദേഹം തിരിച്ചെത്തിയാലുടന്‍ യോഗം ചേരുമെന്നും നേരത്തെ ഇടവേള ബാബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ച് പ്രസിഡന്റ് രംഗത്തെത്തിയത്. ദിലീപ് വിഷയത്തെക്കുറിച്ചും നടിയുടെ പരാതിയെക്കുറിച്ചുമൊക്കെ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ദിലീപ് വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കം

    ദിലീപ് വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കം

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ദിലീപിനെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. പ്രതിസന്ധി ഘട്ടത്തില്‍ നിന്നും മലയാള സിനിമയെ സംരക്ഷിച്ച താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. പൃഥ്വിരാജും രമ്യ നമ്പീശനും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങളായിരുന്നു എന്നത്തെ എക്‌സിക്യുട്ടീവ് യോഗത്തില്‍ പങ്കെടുത്തത്.

    നടിയുടെ പരാതി ലഭിച്ചിട്ടില്ല

    നടിയുടെ പരാതി ലഭിച്ചിട്ടില്ല

    യാത്രയ്ക്കിടയില്‍ ആക്രമണത്തിനിരയായ നടി ദിലീപിനെതിരെ താരസംഘടനയില്‍ പരാതി നല്‍കിയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും കുറ്റക്കാരനൊപ്പമാണ് സംഘടനയെന്നുമൊക്കെയുള്ള വിമര്‍ശനം ഒരിടയ്ക്ക് പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരത്തിലൊരു പരാതി സംഘടനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളത്. അമ്മയക്ക് പരാതി നല്‍കിയിരുന്നുവെന്ന കാര്യം തെറ്റാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

     ദിലീപും ഇക്കാര്യം വ്യക്തമാക്കിയിരുന്നു

    ദിലീപും ഇക്കാര്യം വ്യക്തമാക്കിയിരുന്നു

    തനിക്കെതിരെ നടി അമ്മയില്‍ പരാതി നല്‍കിയതായി അറിയില്ലെന്നും അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ തന്നോട് രേഖാമൂലം വിശദീകരണം ചോദിക്കണമായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അമ്മയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ചോ തിരികെ പ്രവേശിപ്പിച്ചതിനെക്കുറിച്ചോയൊന്നും രേഖാമൂലമുള്ള ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. കുറ്റക്കാരനല്ലെന്ന് തെളിയും വരെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാനും താനില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

    അമ്മ പിളരുമെന്ന അവസ്ഥ

    അമ്മ പിളരുമെന്ന അവസ്ഥ

    ദിലീപ് വിഷയത്തെച്ചൊല്ലി സംഘടന പിളരുമെന്ന അവസ്ഥ വരെയുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം അറസ്റ്റിലായ സമയത്ത് സംഘടന രണ്ടായി പിളരുന്ന സാഹചര്യം നിലനിന്നിരുന്നു. അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായി രംഗത്തുവന്നപ്പോള്‍ മറുവിഭാഗം ആ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു. അതിനിടെയാണ് വീണ്ടും ഈ വിഷയം സംഘടനയ്ക്ക് മുന്നിലെത്തിയത്.

    വാക്കാലുള്ള പുറത്താക്കലായിരുന്നു

    വാക്കാലുള്ള പുറത്താക്കലായിരുന്നു

    അന്ന് ദിലീപിനെ പുറത്താക്കിയത് വാക്കാലായിരുന്നു. അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് തെളിയും വരെ കാത്തിരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദീകരണം അദ്ദേഹത്തോട് ചോദിക്കാമായിരുന്നുവെന്നുള്ള അഭിപ്രായം അന്ന് ഉയര്‍ന്നുവന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ച് പുറത്താക്കാമെന്ന തീരുമാനമെടുക്കുകയായിരുന്നു. വാക്കാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

    English summary
    Mohanlal about Dileep's comeback
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X