»   » മോഹന്‍ലാല്‍ ബോളിവുഡ് സിനിമകളില്‍ അധികം അഭിനയിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമോ?

മോഹന്‍ലാല്‍ ബോളിവുഡ് സിനിമകളില്‍ അധികം അഭിനയിക്കാത്തതിന് കാരണം എന്താണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മോഹന്‍ലാല്‍. തമിഴിലും ഹിന്ദിയിലും കന്നടയിലും തെലുങ്കിലുമൊക്കെ ലാല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാംകൂടെ പതിമൂന്ന് സിനിമകള്‍ മാത്രമേ വരൂ. മൂന്നര പതിറ്റാണ്ട് കാലം സിനിമാ ലോകത്ത് സജീവമായി നില്‍ക്കുന്ന മോഹന്‍ലാല്‍ മലയാളത്തെ മറന്ന് ഒരിക്കലും മറ്റൊരു ഇന്റസ്ട്രിയിലേക്ക് പോയിട്ടില്ല എന്നതാണ് ഈ കണക്ക് തെളിയിക്കുന്നത്.

മലയാളികള്‍ മാത്രമല്ല ഹോളിവുഡും കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം!!! 'ഏട്ടന്‍' ഞെട്ടിക്കും!!!


ഇത്ര വര്‍ഷത്തിനിടെ ഈ കഴിഞ്ഞ വര്‍ഷം, 2016 ലാണ് ലാല്‍ ആദ്യമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്. അതാകട്ടെ ഗംഭീര വിജയവും. തമിഴിലും ലാല്‍ വലിയ പേര് നേടിയിട്ടുണ്ട്. ഹിന്ദിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും വലിയൊരു അകലം മോഹന്‍ലാല്‍ പാലിച്ചു. എന്തുകൊണ്ട് താന്‍ ഹിന്ദി സിനിമയില്‍ നിന്നും അകലം പാലിച്ചു എന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തുന്നു.


കമ്പനിയുടെ വാര്‍ഷികത്തില്‍

2003 ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം ഗംഭീര വിജയമായി തീരുകയും ചെയ്തു. ചിത്രത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ച ചടങ്ങിലാണ് ഹിന്ദി സിനിമകളില്‍ നിന്ന് അകലം പാലിച്ചതിനെ കുറിച്ച് ലാല്‍ സംസാരിച്ചത്.


നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ടല്ല

ഹിന്ദിയില്‍ നിന്ന് നല്ല അവസരങ്ങള്‍ വരാത്തത് കൊണ്ടല്ല ഞാന്‍ ഹിന്ദി സിനിമകളില്‍ അഭിനയിക്കാതിരുന്നത്. മലയാളത്തില്‍ ഏറ്റെടുത്ത സിനിമകളുമായുള്ള തിരക്കും ഉത്തരവാദിത്വവും ഉള്ളത് കൊണ്ടാണ്. നല്ല തിരക്കഥ വന്നപ്പോഴൊന്നും ഡേറ്റ് ഇല്ലായിരുന്നു. ഇപ്പോഴും ഞാന്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു, നല്ല തിരക്കഥകള്‍ക്കും അതിന് പറ്റിയ സാഹചര്യങ്ങള്‍ക്കും വേണ്ടി- ലാല്‍ പറഞ്ഞു.


കമ്പനി എന്ന ചിത്രം

2013 ലാണ് രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി റിലീസായത്. ലാലിനൊപ്പം അജയ് ദേവ്ഗണ്‍, വിവേക് ഒബേരിയോ, മനീഷ കൊയിരാള തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു കമ്പനി.


മറ്റ് ഹിന്ദി സിനിമകള്‍

കമ്പനിയ്ക്ക് ശേഷം 2007 ല്‍ കി ആഗ് എന്നൊരു ചിത്രത്തിലും ലാല്‍ അഭിനയിച്ചു. രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. അമിതാഭ് ബച്ചനും അജയ് ദേവ്ഗണും, സുസ്മിത സെന്നും മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ടെസ് (2012) എന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ഏറ്റവുമൊടുവില്‍ ലാല്‍ ഹിന്ദിയില്‍ എത്തിയത്.
English summary
“It’s not that nothing good came my way”, Mohanlal about his absence from Bollywood

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam