ലൂസിഫര്‍ ഒരൊത്തുചേരലാണ്! പൃഥ്വിയുമായുള്ള കമ്യൂണിക്കേഷന്‍ എളുപ്പമായിരുന്നുവെന്നും മോഹന്‍ലാല്‍! കാണൂ!

ഒടിയന് ശേഷം സ്റ്റീഫന്‍ നെടുമ്പള്ളിയായി അവതരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജിന്‍രെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ റിലീസിനായി നാളെണ്ണുകയാണ് ആരാധകര്‍. മാര്‍ച്ച് 28നാണ് ചിത്രമെത്തുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുന്ന ശക്തമായ താരനിരയാണ് ഈ ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയെക്കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചും വാചാലരായി നിരവധി പേരാണ് എത്തിയത്. മാനസികമായി ഏറെ അടുപ്പത്തില്‍ക്കഴിയുന്ന കുടുംബങ്ങളുടെ ഒത്തുചേരലിനാണ് സിനിമ സാക്ഷ്യം വഹിക്കുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

പൃഥ്വിരാജ് മനസ്സില്‍ക്കണ്ട സിനിമയെ ആരാധകര്‍ക്ക് മുന്നിലേക്കെത്തിക്കുകയെന്നത് ഭാരിച്ച ജോലിയാണ്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് മാസങ്ങളായി വലിയൊരു സംഘം അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ പെട്ടെന്ന് തന്നെ കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നുവെന്നതാണ് തങ്ങള്‍ക്കിടയിലെ മികച്ച കെമിസ്ട്രിക്ക് പിന്നിലെ കാരണമെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമായിരിക്കും ഇതെന്ന് വ്യക്തമാക്കി പൃഥ്വിയും എത്തിയിരുന്നു. നിരവധി സിനിമകള്‍ ചെയ്ത് പരിചയമുള്ള ഒരാളെപ്പോലെയായിരുന്നു പൃഥ്വിയുടെ പെരുമാറ്റമെന്നും ഓരോരുത്തരില്‍ നിന്നും എന്താണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്നുമായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്.

Lucifer

നായകനായും ഗായകനായും നിര്‍മ്മാതാവുമായൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ പൃഥ്വിരാജ് സംവിധായകനായി എത്തുമ്പോള്‍ എങ്ങനെയിരിക്കുമെന്നാണ് എല്ലാവരുടേയും ചോദ്യം. ഈ സിനിമ മോശമായാല്‍ പിന്നെ സംവിധാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും തന്റേടത്തോടെ സ്വന്തം നിലപാട് തുറന്നുപറയുന്ന താരം കൂടിയാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നചത്തുന്ന താരം ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായും എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X