»   » ചില്ലറ അന്വേഷിച്ച് നടക്കാന്‍ മടിയായതുകൊണ്ട് മോഹന്‍ലാല്‍ ചെയ്തത് എന്താണെന്നോ?

ചില്ലറ അന്വേഷിച്ച് നടക്കാന്‍ മടിയായതുകൊണ്ട് മോഹന്‍ലാല്‍ ചെയ്തത് എന്താണെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

500, 1000 രൂപ നോട്ടുകളാണ് ഇപ്പോഴത്തെ ചര്‍ച്ച. എല്ലാവരും 500, 1000 രൂപ മാറ്റി പുതിയ നോട്ട് വാങ്ങാനുള്ള തിരക്കിലാണ്. അതിനിടെയിതാ ചില്ലറയാക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ ചെയ്ത ഒരു രസകരമായ സംഭവം. ചില്ലറയില്ലാത്തതുകൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് അയയ്ക്കാന്‍ മോഹന്‍ലാല്‍ മടിച്ചതാണ് അത്.

സ്്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ അക്കാര്യം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് പുതുമുഖങ്ങളെ ആവശ്യപ്പെട്ട് പരസ്യം കണ്ടിട്ട് സുഹൃത്തുക്കളാണ് തന്നോട് അയയ്ക്കാന്‍ പറയുന്നത്.

ചില്ലറയാക്കാന്‍ മടി

അയയ്ക്കാനായി പോസ്‌റ്റോഫീസില്‍ ചെന്നപ്പോള്‍ പറഞ്ഞു ചില്ലറയില്ല. ചില്ലറയാക്കിയിട്ട് വരൂ. ചില്ലറയാക്കാനുള്ള മടികൊണ്ട് അയയ്ക്കാതെ തിരിച്ചു പോരുകയും പോസ്റ്റ് കാര്‍ഡ് ചുരുട്ടി സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയില്‍ ഇട്ടു.

സുരേഷ് കുമാര്‍ അറിഞ്ഞപ്പോള്‍

ഇതറിഞ്ഞ സുരേഷ് കുമാര്‍ പോസ്റ്റ് കാര്‍ഡ് കണ്ടെടുത്ത് വീണ്ടും അയപ്പിച്ചു. അപേക്ഷ അയയ്ക്കാനുള്ള അവസാനത്തെ ഡേറ്റായിരുന്നു അന്ന്.

ഇന്റര്‍വ്യൂവിന് വിളിച്ചു

അപേക്ഷ അയച്ചതിന് ശേഷം ഇന്റര്‍വ്യൂവിന് ചെന്നു. അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ചെയ്തു. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം വന്നു. ഞാന്‍ അഭിനയിച്ചു തുടങ്ങി. ഇപ്പോള്‍ മുപ്പത്തിയാറ് വര്‍ഷമായി. അത് തുടരുന്നു. എങ്ങനെ ഇങ്ങനെ നിലനിന്നുവെന്ന് ദൈവത്തിന് മാത്രമാണ് അറിയുകയുള്ളൂ-മോഹന്‍ലാല്‍ പറയുന്നു.

പുലിമുരുകന്‍ വരെ

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങിയത് ഇപ്പോള്‍ പുലിമുരുകന്റെ മഹാവിജയം വരെ എത്തി നില്‍ക്കുന്നു. 100 കോടി ബോക്‌സോഫിസില്‍ നേടിയ ചിത്രം 150 കോടിയിലേക്കാണ് നീങ്ങുന്നത്.

വരാനിരിക്കുന്ന ചിത്രം

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് റിലീസ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. റിലീസ് ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായ

English summary
500, 1000 രൂപ നോട്ടുകളാണ് ഇപ്പോഴത്തെ ചര്‍ച്ച. എല്ലാവരും 500, 1000 രൂപ മാറ്റി പുതിയ നോട്ട് വാങ്ങാനുള്ള തിരക്കിലാണ്. അതിനിടെയിതാ ചില്ലറയാക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ ചെയ്ത ഒരു രസകരമായ സംഭവം.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam