»   » എല്ലാവരും പറയുന്ന ഈ ലാല്‍ മാജിക് എന്താണ്; ആ രഹസ്യത്തെ കുറിച്ച് മോഹന്‍ലാല്‍

എല്ലാവരും പറയുന്ന ഈ ലാല്‍ മാജിക് എന്താണ്; ആ രഹസ്യത്തെ കുറിച്ച് മോഹന്‍ലാല്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയുമ്പോള്‍ ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ പറയുന്നത് അത് ലാസലിന്റെ മാജിക്കാണ്. ലാല്‍ മാജിക്. ലാലിന് മാത്രം കഴിയുന്ന അഭിനയത്തിന്റെ മാന്ത്രികത.

കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

എന്താണത്. ലാല്‍ മാജിക്? അതെങ്ങനെ സംഭവിയ്ക്കുന്നു? ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ അല്ലാതാകുന്നതാണ് ലാല്‍ മാജിക്. എല്ലാവരും പറയുന്ന ലാല്‍ മാജിക്കിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നു

അതൊരു ട്രിക്കാണ്

അതൊരുതരം ട്രിക്കാണ്. ആ ട്രിക്ക് മനസ്സിലായാല്‍ അത് മാജിക്കല്ലാതാവും എന്ന് മോഹന്‍ലാല്‍ പറയുന്നു

ഞാനതിനെ വിളിയ്ക്കുന്നത്

എങ്കിലും എനിക്കതിനെ ഗുരുത്വം, ദൈവികത, സ്‌നേഹം, സമര്‍പ്പണം എന്നൊക്കെ വിളിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു

പ്രൊഫഷനെ സ്‌നേഹിക്കൂ

മറുപടി അവസാനിക്കുന്നതിന് മുമ്പ് ഒരു ഉപദേശം നല്‍കാനും ലാല്‍ മറന്നില്ല. 'നിങ്ങള്‍ നിങ്ങളുടെ പ്രൊഫഷനെ സ്‌നേഹിച്ചാല്‍ അത് നിങ്ങളെയും സ്‌നേഹിക്കും- സ്‌നേഹത്തോടെ ലാല്‍ പറഞ്ഞു.

ലാല്‍ മാജിക്

വിരലുകളും പുരികവും കണ്‍ പീലിപോലും അഭിനയിച്ചു പോകുന്നതിനെ പ്രശംസിച്ച് വല സംവിധായകരും രംഗത്തെത്തിയിരുന്നു. വാനപ്രസ്ഥം, ദശരഥം, കിരീടം തുടങ്ങി ജനത ഗരേജ് വരെ ആ മാജിക് കണ്ടവരുണ്ട്.

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mohanlal about 'Lal Magic'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam