»   » ലൂസിഫറിന്റെ കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല, എന്തുകൊണ്ടാണെന്ന് മോഹന്‍ലാല്‍ പറയുന്നു

ലൂസിഫറിന്റെ കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല, എന്തുകൊണ്ടാണെന്ന് മോഹന്‍ലാല്‍ പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം പ്രേക്ഷകര്‍ക്കും ആകാംക്ഷയായിരുന്നു. ലൂസിഫര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും.

മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പങ്കെടുത്ത പത്ര സമ്മേളനത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തിയതി പുറത്ത് വിട്ടത്. ലൂസിഫര്‍ എന്ന ചിത്രത്തെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള കാരണവും മോഹന്‍ലാല്‍ വ്യക്തമാക്കി.


അതിശയിപ്പിച്ചത്

ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്റെയും മുരളിഗോപിയുടെയും കൂടെ ജോലി ചെയ്യുന്നതാണ് തന്നെ ഏറ്റവും കൂടതല്‍ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.


നിരസിക്കാന്‍ തോന്നിയില്ല

കഥ കേട്ടപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല. ആ ചിത്രം ഒരുപാട് പ്രത്യേകതകളോടെയായിരിക്കും തിയേറ്ററുകളില്‍ എത്തുക ഈ കൂട്ട്‌കെട്ട് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എനിക്ക് നന്നായി ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.


ബജറ്റിനെ കുറിച്ച്

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുക്കെട്ടിലെ വമ്പന്‍ പ്രോജക്ട് വിശേഷണത്തോടെയാണ് ലൂസിഫറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും ബജറ്റിനെ കുറിച്ച് ആലോചിട്ടില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.


പൊളിറ്റിക്കല്‍ ത്രില്ലര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്തായാലും 2018ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പൃഥ്വിരാജ് പത്ര സമ്മേളനത്തില്‍ പറഞ്ഞത്.


രാജേഷ് പിള്ളയുടെ ചിത്രമോ

മുരളിഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. അന്തരിച്ച രാജേഷ് പിള്ളയാണ് ആ ചിത്രം ചെയ്യാനിരുന്നത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പുറത്ത് വന്നപ്പോള്‍ രാജേഷ് പിള്ളയുടെ ചിത്രമാണ് ഇതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പേരില്‍ മാത്രമേ സാമ്യമുള്ളൂവെന്നും ആ കഥയല്ല ഇതെന്നും മുരളിഗോപി വ്യക്തമാക്കിയിരുന്നു.


English summary
Mohanlal about Lucifer Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam