»   » മഹേഷിന്റെ പ്രതികാരം എന്നെ അത്ഭുതപ്പെടുത്തിയ സിനിമ; മോഹന്‍ലാല്‍

മഹേഷിന്റെ പ്രതികാരം എന്നെ അത്ഭുതപ്പെടുത്തിയ സിനിമ; മോഹന്‍ലാല്‍

Written By:
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണെന്ന് മോഹന്‍ലാല്‍. മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ 125-ാം ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ ക്ഷമാപണം അറിയിച്ചുകൊണ്ടുളള വീഡിയോയിലാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് വാചാലനായത്.

മഹേഷിന്റെ ജിംസിയുടെ ആഗ്രഹം മോഹന്‍ലാല്‍ സാധിച്ചു കൊടുത്തു!!

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ 125-ാം ദിനാഘോഷ വേളയില്‍ എത്തിച്ചേരാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് ലാല്‍ പറഞ്ഞു. ഹൈദരാബാദില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായതിനാലാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.

 mohanlal-about-maheshinte-prathikaram

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് മഹേഷിന്റെ പ്രതികാരം. അതിന്റെ പ്രമേയം കൊണ്ടും ഷൂട്ട് ചെയ്ത രീതികള്‍ കൊണ്ടും അതില്‍ അഭിനയിച്ചവരുടെ അഭിനയം കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ്. ഫഹദും അനുശ്രീയും അപര്‍ണയും ഉള്‍പ്പെടെ എല്ലാവരും അവരുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തു.

വളരെ വ്യത്യസ്ഥമായ പ്രമേയം, നല്ല പാട്ടുകള്‍, മികച്ച ലൊക്കേഷന്‍. അതിലുപരി പ്രതികാരം മനസ്സില്‍ കൊണ്ടുനടക്കേണ്ട കാര്യമല്ല. അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അത് ലഘൂകരിച്ച് കളയുന്ന ക്ലൈമാക്‌സാണ് സിനിമയുടേത്. ഈ സിനിമ ഒരുപാട് നല്ല സിനിമകള്‍ക്ക് വഴികാട്ടിയാകട്ടെ- ലാല്‍ പറഞ്ഞു.

English summary
Mohanlal about Maheshinte Prathikaram

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam