»   » പൃഥ്വിരാജിന്റെ ലൂസിഫറിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

പൃഥ്വിരാജിന്റെ ലൂസിഫറിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ കുറിച്ച് ആരാധകര്‍ അറിഞ്ഞു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള പാതി വഴിയില്‍ ഉപേക്ഷിച്ച ചിത്രമാണ് ലൂസിഫര്‍. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്ത് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു.

അതിന് പിന്നാലെ മോഹന്‍ലാലും തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞു. ബിഗ് ബജറ്റില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മലയാള സിനിമാ വ്യവസായത്തിലെ രണ്ട് വ്യക്തിത്വങ്ങളാണ് ക്യമാറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ പ്രിയപ്പെട്ട സുകുമാരേട്ടന്‍ മകന്‍ പൃഥ്വിരാജും ഗോപിയേട്ടന്റെ മകന്‍ മുരളിഗോപിയും.

mohanlal-06

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ചിത്രം. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സ്വപ്‌ന തുടക്കം; മോഹന്‍ലാല്‍ നായകന്‍, സംവിധാനം പൃഥ്വിരാജ്

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നാല് വര്‍ഷം മുമ്പാണ് ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച് രാജേഷ് പിള്ള ആലോചിക്കുന്നത്. അന്നും മോഹന്‍ലാലിനെ നായകനാക്കായിരുന്നു തീരുമാനം.

English summary
Mohanlal about Prithviraj's film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam