»   » പുലിമുരുകനോട് മാത്രം ഒരു പ്രത്യേക സ്‌നേഹമുണ്ട്, കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

പുലിമുരുകനോട് മാത്രം ഒരു പ്രത്യേക സ്‌നേഹമുണ്ട്, കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനെ വരവേല്‍ക്കാന്‍ തിയേറ്ററുകള്‍ ഒരുങ്ങി. 325 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിലെ 160 തിയേറ്ററുകളിലും പുറത്ത് 165 തിയേറ്ററുകളിലുമായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ ഒഴികെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ എട്ട് മണിക്ക് തന്നെ ഷോ ആരംഭിക്കും.

തിയേറ്ററുകളില്‍ ആവേശ കൊടി പാറിക്കുമ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഏറെ നാളത്തെ കഠിനാദ്ധ്വാനവും പരിശ്രമവുമാണ് ചിത്രത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കാം.


ആഗ്രഹം തുറന്ന് പറഞ്ഞു

അഭിനയിക്കുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ പുലിമുരുകന്റെ കാര്യത്തില്‍ ആ ആഗ്രഹം അല്പം കൂടുതലാണെന്ന് മോഹന്‍ലാല്‍ പറയുന്നു.


കഠിനാദ്ധ്വാനം

ചിത്രത്തിന് വേണ്ടി ചെലവഴിച്ച സമയവും കഠിനാദ്ധ്വാനവുമാണ് ആ ആഗ്രഹത്തിന് പിന്നിലെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്‌ക്രീനില്‍ നിങ്ങള്‍ കാണാന്‍ പോകുന്ന മനോഹരമായ ലൊക്കേഷനുകളിലൊക്കെ എത്തിപ്പെടാന്‍ പ്രയാസമായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.


പുലിമുരുകനോട് തോന്നിയ ഇഷ്ടം

പുലിമുരുകനോട് തോന്നുന്ന പ്രത്യേക ഇഷ്ടത്തെ കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞു. ചില സിനിമകളിലൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ഇതെന്നാണ് ഒന്ന് കാണാന്‍ കഴിയുക എന്ന് തോന്നാറുണ്ട്. അത്തരത്തില്‍ തോന്നിയ ഒരു ചിത്രമാണ് പുലിമുരുകന്‍.


ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച്

മനുഷ്യനും മൃഗവും തമ്മിലുള്ള പകയാണ് ചിത്രം. പറയും പോലെ അത്ര എളുപ്പമായിരുന്നില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.


നിര്‍മാണം

ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രം നിര്‍മിക്കുന്നത്. 25 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ് ചെലവ്.


കഥാപാത്രങ്ങള്‍

കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമൂട്,ബാല,വിനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Mohanlal about Pulimurugan Malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam