എന്റെ മകനായതുകൊണ്ടുമാത്രം പ്രണവ് നടനാകില്ല: മോഹന്‍ലാല്‍
താരപുത്രന്മാരായ ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമെല്ലാം സിനിമയില്‍ സജീവമായിത്തുടങ്ങിയപ്പോള്‍ ഉയര്‍ന്ന ചോദ്യമാണ് എന്നാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായി അരങ്ങേറ്റം കുറിയ്ക്കുന്നതെന്നത്. പലവട്ടം ഇതുസംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ അടുത്തിലെ ലാല്‍ ഇത്തരം വാര്‍ത്തകളിലൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
യാത്രകളെയും രുചികളെയും സ്‌നേഹിക്കുന്ന പ്രണവ് സിനിമയില്‍ ഒരു പുതുമുഖമല്ല. ബാലതാരമായി ലാലിനൊപ്പം തന്നെ അഭിനയിച്ചിട്ടുള്ള പ്രണവ് സിനിമയില്‍ അഭിനയിക്കുന്നകാര്യത്തെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല.

പ്രണവ് അവനിഷ്ടമുള്ളപ്പോള്‍ അഭിനയം തുടങ്ങട്ടേ എന്നാണ് ലാല്‍ പറയുന്നത്. എന്നാല്‍ തന്റെ മകനാണ് എന്നതുകൊണ്ടുമാത്രം പ്രണവിന് ഒരു നടനായി നിലനില്‍ക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. എന്റെ മകനായതുകൊണ്ടുമാത്രം പ്രണവിന് നടനാവാന്‍ കഴിയില്ല, നടനാകണം എന്ന ആഗ്രഹം അവന്റെയുള്ളില്‍ത്തന്നെയുണ്ടാകണം, മികച്ച വേഷങ്ങള്‍ ചെയ്യണമെന്നും ജനം അംഗീകരിക്കണമമെന്നും ആഗ്രഹം വേണം- മോഹന്‍ലാല്‍ പറയുന്നു.
എന്തുചെയ്യുന്നുവെങ്കിലും അത് നന്നായി ആസ്വദിച്ച് ചെയ്യാനാണ് താന്‍ മകനോട് പറയാറുള്ളതെന്നും അല്ലാതെ തന്റെ ആഗ്രഹങ്ങള്‍ മക്കളില്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും ലാല്‍ പറഞ്ഞു.


Click it and Unblock the Notifications