»   » മമ്മൂട്ടി ശ്രീരാമനും ഞാന്‍ ശ്രീകൃഷ്ണനുമായാല്‍ കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍, ശ്രീകൃഷ്ണന്‍ തന്നെയാണ്

മമ്മൂട്ടി ശ്രീരാമനും ഞാന്‍ ശ്രീകൃഷ്ണനുമായാല്‍ കുഴപ്പമില്ലെന്ന് മോഹന്‍ലാല്‍, ശ്രീകൃഷ്ണന്‍ തന്നെയാണ്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും നല്ല അടിപൊളി ഡയലോഗുകള്‍ പറയാന്‍ മോഹന്‍ലാലിനറിയാം. അത്തരം ഡയലോഗുകള്‍ക്കൊണ്ട് പലരുടെയും വായടപ്പിയ്ക്കാനും മലയാളത്തിലെ സൂപ്പര്‍താരത്തിന് കഴിഞ്ഞിട്ടുണ്ട്.

എനിക്ക് മോഹന്‍ലാലിനെക്കാള്‍ അടുപ്പം മമ്മൂട്ടിയുമായിട്ടാണ്; രഞ്ജിത്ത് പറയുന്നു

അതുപോലൊരു ഡയലോഗ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ പറയുകയുണ്ടായി. ആവശ്യത്തിനും അനാവശ്യത്തിനും തന്നെയും മമ്മൂട്ടിയെയും താരതമ്യം ചെയ്യുന്നതിനെ സംബന്ധിച്ചായിരുന്നു ആ കിടിലന്‍ ഡയലോഗ്.

ശ്രീരാമനും ശ്രീകൃഷ്ണനും

മമ്മൂട്ടിയെ മലയാള സിനിമയിലെ ശ്രീരാമനായും എന്നെ ശ്രീകൃഷ്ണനായും ചിത്രീകരിയ്ക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. കാരണം ശ്രീരാമനെക്കാള്‍ വലിയ ആളാണ് ശ്രീകൃഷ്ണന്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

താരതമ്യം പതിവ്

മലയാളത്തിന്റെ നെടുന്തൂണുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് ദിശയില്‍ ഒഴുകുന്ന വ്യക്തിത്വത്തിന് ഉടമകളാണെങ്കിലും ഇരുവരെയും താരതമ്യം ചെയ്യാന്‍ എന്തോ ആരാധകര്‍ക്ക് വലിയ ആവേശമാണ്. പരസ്പരം തരംതാഴ്ത്തി രണ്ട് പേരെയും അവഹേളിയ്ക്കുന്ന തരത്തിലുള്ള താരപ്പോരും ഇതിന്റെയൊക്കെ ഭാഗമാണ്.

ഉറ്റസുഹൃത്തുക്കള്‍

എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉറ്റസുഹൃത്തുക്കളാണെന്ന സത്യം തമ്മിലടിയ്ക്കുന്ന ഫാന്‍സിനുപോലും ബോധ്യമാണ്. മമ്മൂട്ടി തനിയ്ക്ക് ജ്യേഷ്ഠ തുല്യനാണെന്ന് പലപ്പോഴും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ മോഹന്‍ലാലിന്റെ കാര്യങ്ങളില്‍ മമ്മൂട്ടി വളരെ അധികം പരിഗണന നല്‍കുകയും ചെയ്യാറുണ്ട്.

ഒന്നിച്ച സിനിമകള്‍

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന സിനിമകള്‍ കേരളക്കരയ്ക്ക് ആഘോഷമാണ്. അന്‍പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ലാലും മമ്മൂട്ടിയും ഒന്നിച്ചിട്ടുണ്ട്. ജോഷി സംവിധാനം ചെയ്ത ട്വന്റി 20 യാണ് ഇരുവരും ഒന്നിച്ച ഏറ്റവുമൊടുവിലത്തെ ചിത്രം.

English summary
Mohanlal about the comparison with he and Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam