»   » 'ദ ഗ്രേറ്റ് ഫാദര്‍' അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍!!! സംവിധായകന്റെ ഭാഗ്യം തെളിഞ്ഞു???

'ദ ഗ്രേറ്റ് ഫാദര്‍' അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍!!! സംവിധായകന്റെ ഭാഗ്യം തെളിഞ്ഞു???

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമാ പ്രേക്ഷകരും മമ്മുട്ടി ആരാധകരും ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായിണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഹനീഫ് അദേനിയുടെ പ്രഥമ സംവിധാന സംരംഭമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം തിയറ്ററിലെത്തുന്നതിന് മുമ്പേ ഹനീഫിന് ഭാഗ്യം തെളിഞ്ഞിരിക്കുകയാണ്. ഗ്രേറ്റ് ഫാദറിന്റെ അവതരണം ഇഷ്ടമായ മോഹന്‍ലാല്‍ അഭിനന്ദിച്ചതാണ് കാരണം.

മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. ദ ഗ്രേറ്റ് ഫാദറില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നല്‍കയതെന്നാണ് സൂചന.

മമ്മുട്ടിക്ക് വേണ്ടി ത്രില്ലര്‍ ഒരുക്കിയ ഹനീഫ് അദേനി മോഹന്‍ലാലിന് വേണ്ടിയും ഒരു ത്രില്ലര്‍ ചിത്രമാണ് ഒരുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആദ്യ ചിത്രം മമ്മുട്ടിയേയും രണ്ടാം ചിത്രം മോഹന്‍ലാലിനേയും വച്ച് സംവിധാനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച് സംവിധായകരുടെ പട്ടികയിലേക്ക് ഹനീഫ് അദേനി ഇടം പിടിക്കുകയാണ്.

മാര്‍ച്ച് 30ന് വിഷു റിലീസ് ചിത്രങ്ങളുടെ ഗണത്തിലാണ് ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തുന്നത്. തമിഴ് താരം ആര്യ പ്രധാന വില്ലനായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേജര്‍ രവി ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സാണ് മോഹന്‍ലാലിന്റേതായി ഇനി തിയറ്ററിലെത്തുന്ന ചിത്രം. ഏപ്രില്‍ ഏഴിന് ചിത്രം തിയറ്ററിലെത്തും.

English summary
Mohanlal appreciate Mammootty movie The Great Father. He like the way of its making, and he offer his date for the director Haneef Adeni.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam