ഫിറ്റ്‌നസില്‍ ലാലേട്ടനെ തോല്‍പ്പിക്കാന്‍ ആരുണ്ട്? മൂന്ന് താരപുത്രന്മാരെ വെല്ലുവിളിച്ച് മോഹന്‍ലാല്‍!

ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിന് ശേഷം ലാലേട്ടന്‍ ഒരു മുപ്പതുകാരനായി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ ചിത്രങ്ങളുമായി ദിവസങ്ങളോളം തരംഗമായി മാറാന്‍ മോഹന്‍ലാലിന് കഴിയാറുണ്ട്. ഇപ്പോള്‍ കായികമന്ത്രി മോഹന്‍ലാലിനെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി സ്വീകരിച്ച മോഹന്‍ലാല്‍ തിരിച്ച് മൂന്ന് യുവതാരങ്ങള്‍ക്കെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ്.

ഫിറ്റ്‌നസില്‍ യുവതാരങ്ങളെ കടത്തിവെട്ടാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് ഒരു ചിത്രവും പുറത്ത് വിട്ടിട്ടാണ് മോഹന്‍ലാല്‍ വെല്ലുവിളി നടത്തിയിരിക്കുന്നത്. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ഈ വെല്ലുവിളിക്ക് പിന്നിലുള്ള രഹസ്യമെന്താണെന്ന് അറിയാന്‍ തുടര്‍ന്നും വായിക്കാം..

മോഹന്‍ലാലിന്റെ മേക്കോവര്‍

മോഹന്‍ലാലിന്റെ മേക്കോവര്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. ഒടിയനിലെ മുപ്പതു വയസുകാരന്‍ ആവാന്‍ വേണ്ടി പതിനെട്ട് കിലോയോളം ശരീരഭാരമായിരുന്നു കുറച്ചത്. ഇതോടെ അദ്ദേഹം ശരിക്കും മുപ്പത് വയസുള്ള ഒരു യുവാവ് ആയിരിക്കുകയാണ്. അതിന് ശേഷം പുറത്ത് വന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അതിനിടെയാണ് പുതിയ വെല്ലുവിളിയുമായി അദ്ദേഹം എത്തിയിരിക്കുന്നത്.

 വെല്ലുവിളിയാണ്...

വെല്ലുവിളിയാണ്...

കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആയിരുന്നു ആദ്യം മോഹന്‍ലാലിനെ വെല്ലുവിളിച്ചിരുന്നത്. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച 'HumFitIndiaFit' എന്ന ചലഞ്ച് ക്യാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി മോഹന്‍ലാലിനെ വെല്ലുവിളിച്ചത്. മോഹന്‍ലാലിനെ മാത്രമല്ല രണ്‍വീര്‍, സദ്ഗുരു ജിവി, എന്നിവരെയും കായികമന്ത്രി വെല്ലുവിളിച്ചിരുന്നു. എല്ലാവരും മന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ചിരുന്നു. ന്നാല്‍ മലയാളികള്‍ക്ക് ആഘോഷമാക്കാനുള്ള നമ്പറുമായിട്ടാിരുന്നു മോഹന്‍ലാല്‍ എത്തിയത്.

വൈറലായ ചിത്രം

വൈറലായ ചിത്രം

റാത്തോഡിന്റെ വെല്ലുവിളി മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുകയാണ്. അത് തെളിയിക്കാനായി ജിമ്മില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. രണ്ട് കൈയിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രമായിരുന്നു റാത്തേഡിന്റെ വെല്ലുവിളി സ്വീകരിച്ചതായി അറിയിച്ച് അദ്ദേഹം പങ്കുവെച്ചത്. പുറത്ത് വന്ന ഉടനെ തന്നെ സംഭവം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴും ഇത്രയും ഫിറ്റ്‌നസ് കാണിക്കാന്‍ ലാലേട്ടന് മാത്രമേ കഴിയുകയുള്ളു എന്നാണ് ആരാധകര്‍ പറയുന്നത്.

യുവതാരങ്ങള്‍ക്കുള്ള വെല്ലുവിളി

യുവതാരങ്ങള്‍ക്കുള്ള വെല്ലുവിളി

അടുത്തതായി മൂന്ന് ഭാഷകളിലുള്ള താരപുത്രന്മാരെയാണ് മോഹന്‍ലാല്‍ തിരിച്ച് ചലഞ്ച് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്നും പൃഥ്വിരാജിനെയും തമിഴില്‍ സൂര്യയെയും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറിനുമാണ് മോഹന്‍ലാലിന്റെ വെല്ലുവിളി കിട്ടിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ മൂന്ന് പോരും മോഹന്‍ലാലിന്റെ വെല്ലുവിളി സ്വീകരിച്ചതായി അറിവില്ല. ഉടന്‍ തന്നെ വെല്ലുവിളി സ്വീകരിച്ച് മൂവരുടെയും ചിത്രം പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പരിപാടിയുടെ തുടക്കം

ഒരാഴ്ച മുന്‍പായിരുന്നു ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. 20 പുഷ് അപ്പുകള്‍ ചെയ്തായിരുന്നു അദ്ദേഹം ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. കോലി, ഹൃത്വിക് റോഷന്‍, സൈന നെഹ്‌വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത സൈനയും ഹൃത്വികും ഫിറ്റ്‌നസ് വീഡിയോ പങ്കുവെച്ചിരുന്നു. അതിന് ശേഷമായിരുന്നു മോഹന്‍ലാലിലേക്ക് എത്തിയത്.

 ദുല്‍ഖര്‍ സല്‍മാനും കിട്ടി..

ദുല്‍ഖര്‍ സല്‍മാനും കിട്ടി..

നടന്‍ ദുല്‍ഖര്‍ സല്‍മാനും കഴിഞ്ഞ ദിവസം ഇതേ വെല്ലുവിളി കിട്ടിയിരുന്നു. തെലുങ്ക് നടന്‍ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയായിരുന്നു ദുല്‍ഖറിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ദുല്‍ഖറിനെ മാത്രമായിരുന്നില്ല അഖിലിന്റെ വെല്ലുവിളി. നാഗാര്‍ജുന, വരുണ്‍ ധവാന്‍, നാഗചൈതന്യ, എന്നിവരെയും അഖില്‍ വെല്ലുവിളിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X