മോഹന്‍ലാലിന് ഒരു വര്‍ഷം ഒരു തമിഴ് ചിത്രം!
ഇളയദളപതി വിജയ്‌ക്കൊപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിലൊന്നായ മോഹന്‍ലാല്‍ അഭിനയിച്ച ജില്ല എന്ന ചിത്രം തമിഴ്‌നാട്ടിലെന്നപോലെ കേരളത്തിലും മികച്ച വിജയമായിരുന്നു. ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക് പോകുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിലുമൊരു ട്വിസ്‌റ്റെന്താണെന്നാള്‍ ഇനിമുതല്‍ ഒരു വര്‍ഷം ഒരു തമിഴ് ചിത്രം ചെയ്യണമെന്നാണത്രെ മോഹന്‍ലാലിന്റെ തീരുമാനം.
അങ്ങനെയെങ്കില്‍ ഇഷ്‌കിയ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്കിലാകും ഈ വര്‍ഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം മോഹന്‍ലാലിന് കൂട്ട് തമിഴകത്തുനിന്ന് ആര്യയാണെന്നും കേള്‍ക്കുന്നു. ഇഷ്‌കിയയില്‍ നാസറുദ്ദീന്‍ ഷാ അവതരിപ്പിച്ച കഥാപാത്രമായി മോഹന്‍ലാല്‍ വരുമ്പോള്‍ അര്‍ഷാദ് വാര്‍ഷിയുടെ വേഷം ആര്യ ഏറ്റെടുക്കും. ലക്ഷ്മി റായിയാണത്രെ വിദ്യാബാലന്‍ ചെയ്ത കഥാപാത്രമായി എത്തുന്നത്.

2010ല്‍ പുറത്തിറങ്ങിയ ഇഷ്‌കിയ ആ വര്‍ഷത്തെ മികച്ച ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു. രണ്ട് കള്ളന്മാരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഇതിന്റെ രണ്ടാം ഭാഗമായി ഈ വര്‍ഷം ദേദ് ഇഷ്‌കിയ എന്ന ചിത്രവും ഇറങ്ങിയിട്ടുണ്ട്.
ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ പ്രാരംഭജോലികള്‍ തുടങ്ങിയെന്നാണ് അറിയുന്നത്. മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല. അക്കാര്യമെല്ലാം തീരുമാനിച്ചതിന് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുകയുള്ളൂ. നരച്ച താടിയും പിരിച്ച മീശയുമായി ജില്ലയില്‍ തിളങ്ങിയ മോഹന്‍ലാല്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു വേഷത്തിലാണ് ഇഷ്‌കിയയുടെ തമിഴ് പതിപ്പിലെത്തുക.


Click it and Unblock the Notifications











