ഫ്രോഡിലെ സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍

By Lakshmi

മോഹന്‍ലാല്‍ ആരാധകരെല്ലാം മിസ്റ്റര്‍ ഫ്രോഡിന്റെ വരവും കാത്തിരിക്കുകയാണ്. 2014ല്‍ ലാല്‍ ആദ്യം ജോയിന്‍ ചെയ്തത് ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു. അവിടുന്നങ്ങോട്ട് പിന്നെ ആരാധകര്‍ക്ക് ആകാംഷയുടെ നാളുകളാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആരാണ്, കഥയെന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ സസ്‌പെന്‍സാണ് സൂക്ഷിയ്ക്കുന്നത്. എന്തായാലും ലാലിന്റെ വ്യത്യക്തമായൊരു കിടിലന്‍ ലുക്ക് പടത്തില്‍ കാണാന്‍ കഴിയുമെന്നകാര്യത്തില്‍ സംശയമേതുമില്ല.

ചിത്രത്തില്‍ മികച്ച സംഘട്ടന, സാഹസിക രംഗങ്ങളെല്ലാമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇത്തരം രംഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. ചിത്രത്തിലെ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് മോഹന്‍ലാല്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Mohanlal Does Action Scenes In Mr Fraud Without A Dupe!


ഉണ്ണികൃഷ്ണന്‍ തന്നെയാണ് സംഘട്ടന രംഗങ്ങളില്‍ ലാല്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ചകാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ സീനുകളുടെ ചിത്രീകരണത്തോടെ മിസ്റ്റര്‍ ഫ്രോഡിന്റെ കൊച്ചിയിലെ ഷൂട്ടിങ് അവസാനിച്ചു. ഒരൊറ്റ സീനില്‍പ്പോലും ഡ്യൂപ്പില്ലാതെയാണ് ലാല്‍ സാര്‍ സംഘട്ടന രംഗങ്ങളില്‍ അഭിനയിച്ചത്. ആകാംഷാഭരിതമായ സംഘട്ടനരംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അതിമനോഹരമായി ചിത്രീകരിക്കാന്‍ സാധിച്ചതിന് ലാല്‍ സാറിനോടും സില്‍വ മാസ്റ്ററോടും സതീഷ് കുറിപ്പിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു- ഇങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

കൊച്ചിയിലെ ചിത്രീകരണം അവസാനിച്ചുവെന്നും കൊടും ചൂടില്‍ ഇനി ഒറ്റപ്പാലത്തേയ്ക്കാണ് ഷൂട്ടിങ് സംഘം പോകുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മിസ്റ്റര്‍ ഫ്രോഡിലെ നായകന് പേരില്ലെന്നുള്ള തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടു. എന്നാല്‍ സത്യമതല്ല. നായകന് ചിത്രത്തില്‍ പലപേരുകളും പലമുഖങ്ങളുമുണ്ട്- ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X