»   » അവയവങ്ങള്‍ ദാനം ചെയ്യും എന്ന്‌ മോഹന്‍ലാല്‍

അവയവങ്ങള്‍ ദാനം ചെയ്യും എന്ന്‌ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണ്‌ എന്ന്‌ നടന്‍ മോഹല്‍ലാല്‍ അറിയിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്ന അവയവദാന ബോധവത്‌കരണ ഡോക്യുമെന്ററി പ്രകാശം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ്‌ മോഹന്‍ലാല്‍ ഇങ്ങനെയൊരു സുപ്രധാന തീരുമാനം അറിയിച്ചത്‌.

Mohanlal

അവയവദാനത്തിന്റെ പ്രാധാന്യവും മഹത്വവും സാധാരണക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മ്മിക്കപ്പെട്ട ഒരു കനിവിന്റെ ഓര്‍മ്മയ്‌ക്കായ്‌ എന്ന ഡോക്യമെന്ററിയാണ്‌ ചടങ്ങില്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്‌തത്‌.

മസ്‌തിഷ്‌ക മരണത്തെ തുടര്‍ന്ന്‌ അവയവം ദാനം ചെയ്‌ത അരുണ്‍ ജോര്‍ജ്‌ എന്നയാളുടെ ജീവിതത്തെ ആധാരമാക്കിയാണ്‌ ഡോക്യുമെന്ററി നിര്‍മ്മിച്ചത്‌.

ചടങ്ങില്‍ സ്വാതിക്ക്‌ തന്റെ കരളിന്റെ ഒരുഭാഗം ദാനം ചെയ്യാന്‍ തയ്യാറായ ബന്ധു റെയ്‌നി ജോയിയെ മോഹന്‍ലാല്‍ അനുമോദിച്ചു.

English summary
Superstar Mohanlal Saturday expressed his desire to donate his organs. He made his desire public while speaking at a function organised by the Amrita Institute of Medical Sciences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam