മോഹന്‍ലാല്‍ വീണ്ടും കാലാപാനിയില്‍
വര്‍ഷങ്ങള്‍ക്കുശേഷം സൂപ്പര്‍താരം മോഹന്‍ലാല്‍ വീണ്ടും കാലാപാനിയില്‍. 1996ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനിയെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മുമ്പ് ലാല്‍ ഇവിടെയെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലുകളില്‍ നടക്കുന്ന സംഭവങ്ങള്‍ ചിത്രീകരിച്ചത് ഇവിടെയായിരുന്നു. ഇപ്പോള്‍ ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മോഹന്‍ലാല്‍ വീണ്ടും കാലാപാനിയില്‍ എത്തിയിരിക്കുന്നത്.
വിഷുനാളില്‍ താടിയും മുടിയുമെല്ലാമായി മുഷിഞ്ഞ വേഷത്തില്‍ ബോട്ടിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്ന തന്റെ ചിത്രം ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇത് കാലാപാനിയിലെ ലൊക്കേഷനില്‍ വച്ചെടുത്ത ചിത്രമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തടവുകാരുടെ ചോരവീണ് കറുത്തതിനാലാണ് കാലാപാനിയെന്ന് ഈ സ്ഥലത്തിന് പേര് ലഭിച്ചത്.

സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഭരത്, സണ്ണി വെയ്ന്‍, ടോവിനോ തോമസ്, രഞ്ജിനി, സുരാജ് വെഞ്ഞാറമൂട് എന്നിവരെല്ലാം പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
സെക്കന്റ് ഷോയ്ക്ക് തിരക്കഥ രചിച്ച വിനി വിശ്വലാല്‍ തന്നെയാണ് കൂതറയ്ക്കുവേണ്ടിയും തിരക്കഥയൊരുക്കിയിരക്കക്കുന്നത്. മിരയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരയ്ക്കാരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications