വ്യത്യസ്ഥതകളുമായി ബ്ലസ്സിയുടെ മോഹന്‍ലാല്‍ ചിത്രം
ഒരേസമയം പുരുഷന്റെയും സ്ത്രീയുടെയും പെരുമാറ്റ രീതികളുള്ള ഒരു കഥാപാത്രവുമായി മോഹന് ലാല്. കല്‍ക്കട്ട ന്യൂസിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എന്നാല്‍ ഇതൊരു ഹിജഡയുടെ കഥ പറയുന്ന ചിത്രമല്ലെന്നാണ് സൂചന. വ്യത്യസ്ഥതകള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യാനും അത്തരം വേഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാനുമുള്ള ലാലിന്‍റെ സന്നദ്ധതയെയും കഴിവിനെയും പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കുമിത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ബ്ലെസി തയ്യാറായിട്ടില്ല. ഈ ചിത്രത്തിന്‍റെ രചന ആരംഭിച്ചു
രാജു മല്യത്ത് നിര്‍മ്മിച്ച് സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുക തന്‍മാത്രയ്ക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും ഒന്നിക്കുന്ന ചിത്രമാണിത്.
പ്രമേയപരമായി തന്‍റെ ആദ്യ ചിത്രങ്ങളില്‍ നിന്ന് ചുവടുമാറ്റം നടത്തുകയാണ് ബ്ലെസി ഇപ്പോള്‍. കാഴ്ചയും തന്‍മാത്രയും പളുങ്കും കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളായിരുന്നു. എന്നാല്‍ കല്‍ക്കത്ത ന്യൂസ് ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ്.
തന്‍മാത്ര മോഹന്‍ലാലിന് ഏറെ പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്ത സിനിമയാണ്. അതുകൊണ്ടു തന്നെ മോഹന്‍ലാലിന് തന്‍മാത്രയ്ക്കു മേലെ നില്‍ക്കുന്ന ഒരു ചിത്രം നല്‍കാനാവും ബ്ലെസി ശ്രമിക്കുക.


Click it and Unblock the Notifications