പുത്തന്‍ മേക്ക് ഓവറില്‍ ചുള്ളനായി മോഹന്‍ലാല്‍ കൊച്ചിയില്‍! വൈറലായി ചിത്രങ്ങള്‍!
Recommended Video

മലയാള സിനിമ ലോകവും പ്രേക്ഷകരും ഇപ്പോള്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യന്നത് മോഹന്‍ലാലിന്റെ പുത്തന്‍ മേക്ക് ഓവറിനേക്കുറിച്ചാണ്. ഒടിയന്‍ എന്ന ചിത്രത്തിലെ ഒടിയന്‍ മാണിക്യന്റെ 30 വയസുള്ള കാലത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ കഠിന മുറകളിലൂടെ ശരീരഭാരം കുറച്ച് പുത്തന്‍ ലുക്കിലേക്ക് എത്തിയത്.
മോഹന്‍ലാലിന്റെ പുത്തന്‍ ലുക്കിനെ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍ അതിനെ കളിയാക്കി രംഗത്ത് എത്തുകയായിരുന്നു ഹെയ്‌റ്റേഴ്‌സ്. ഒടിയന്‍ ടീസറിലെ മേക്ക് ഓവര്‍ വിഷ്വല്‍ എഫെക്‌സ് ആണെന്ന് പറഞ്ഞവര്‍ക്ക് മുന്നിലേക്ക് പുത്തന്‍ ലുക്കില്‍ വന്നിറങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

വൈറലായി ചിത്രങ്ങള്‍
ഒടിയന്‍ മേക്കോവറിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നതിന് മുമ്പ് അടുത്ത ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ശരീരഭാരം കുറച്ച് ചുള്ളന്‍ ലുക്കില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇത് ആദ്യമായി
മോഹന്‍ലാലിന്റെ ഒരു എയര്‍പോര്‍ട്ട് ചിത്രം വലിയ ഹൈപ്പ് ഉണ്ടാക്കുന്നത് ഇത് ആദ്യമായിട്ടാണ്. എന്നാല്‍ ബോളിവുഡില്‍ ഇത് പതിവാണ്. ബോളിവുഡ് താരങ്ങളുടെ എയര്‍പ്പോര്‍ട്ട് ലുക്ക് എപ്പോഴും പാപ്പരാസികള്‍ ചര്‍ച്ചയാക്കാറുള്ളതാണ്. അത്തരത്തില്‍ മോഹന്‍ലാല്‍ ചിത്രം വന്‍ ഹൈപ്പ് നേടിയിരിക്കുകയാണ്.

മീശവടിച്ചത് തന്നെ
ഒടിയന്റെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ മോഹന്‍ലാലിന്റെ മീശയും ചര്‍ച്ചയായി. മോഹന്‍ലാല്‍ മീശ വടിച്ചിട്ടില്ല. മീശ ഗ്രാഫിക്‌സിലൂടെ മാറ്റിയതാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെ മോഹന്‍ലാല്‍ ശരീര ഭാരം കുറച്ചിട്ടില്ല മീശ വടിക്കുകയാണ് ചെയ്തതെന്ന വാദവും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് പുതിയ ചിത്രങ്ങള്‍.

51 ദിവസം, 18 കിലോ
ഒടിയനിലെ പുത്തന്‍ മേക്ക് ഓവറിനായി 18 കിലോയാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ 51 ദിവസം കൊണ്ടാണ് ശരീരഭാരം കുറച്ച് ഇന്ന് കാണുന്ന രൂപത്തിലേക്ക് മോഹന്‍ലാല്‍ എത്തിയത്.

ഒടിയന്‍ മാണിക്യന്‍
ഒരു അഭിനേതാവിന്റെ കരിയറില്‍ അപൂര്‍വ്വമായി ലഭിക്കുന്ന ഒരു കഥാപാത്രമാണ് ഒടിയന്‍ മാണിക്യന്‍. അതുകൊണ്ടാണ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഇത്തരത്തിലൊരു രൂപ മാറ്റം നടത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഒടിയന്റെ മാണിക്കന്‍ വ്യത്യസ്ത കാലഘട്ടങ്ങളെ ചിത്രത്തില്‍ ചിത്രീകരിക്കുന്നുണ്ട്.

ആദ്യം പുറത്ത് വന്ന ചിത്രം
ഒടിയന്‍ മാണിക്യനെ 30കാരനാക്കാന്‍ 51 ദിവസം കൊണ്ട് 15 കിലോയോളം ശരീര ഭാരം മോഹന്‍ലാല്‍ കുറച്ചിരുന്നു. പൊതുപരിപാടികളില്‍ നിന്നും ക്യാമറ കണ്ണുകളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് മോഹന്‍ലാലിന്റെ ലുക്ക് ആദ്യമായി പുറത്ത് വന്നത് മലയാള മനോരമ പത്രത്തിലൂടെയായിരുന്നു.

അവസാന ഘട്ട ചിത്രീകരണം
മാണിക്യന്‍ വേണ്ടിയുള്ള പരിശീലനവും ചികത്സയും അവസാനിച്ച് ഫ്രഞ്ച് സംഘം മടങ്ങി. എന്നാല്‍ മഹാഭാരത്തിലേക്കുളള തുടക്കമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒടിയന്റെ അവസാനഘട്ട ചിത്രീകരണം ജനുവരി അഞ്ചിന് ആരംഭിക്കും.


Click it and Unblock the Notifications