പുലിയ്ക്ക് ശേഷം നീരാളിയെ പിടിക്കാന്‍ മോഹന്‍ലാല്‍! ഒടുവില്‍ മോഹന്‍ലാല്‍ തന്നെ അക്കാര്യം പറഞ്ഞു!!

Recommended Video

മോഹൻലാൽ ഇനി നീരാളി , ആരാധകർ കട്ട വെയ്റ്റിംഗ് | filmibeat Malayalam

2018 ലെ ആദ്യമാസം മികച്ച സിനിമകളോടെയാണ് തുടങ്ങിയിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ മമ്മൂട്ടി ചിത്രവും പ്രണവ് മോഹന്‍ലാലിന്റെ സിനിമയും പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. ഇക്കൊല്ലം മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷിക്കാനുള്ളതെല്ലാം പ്രണവിന്റെ ആദി ഇറങ്ങിയപ്പോള്‍ മുതല്‍ കിട്ടിയിരിക്കുകയാണ്.

പിന്നാലെ ലാലേട്ടന്‍ തന്നെ മറ്റൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന അജോയ് വര്‍മ്മയുടെ സിനിമയുടെ പേരാണ് ഇന്നലെ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൡ സിനിമയുടെ പേര് പുറത്ത് വന്നിരുന്നു. നീരാളി എന്നാണ് സിനിമയുടെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ സിനിമ ഇത്തിരി വ്യത്യസ്തമാണ്.

അജോയ് വര്‍മ്മ സിനിമ

അജോയ് വര്‍മ്മ സിനിമ

അജോയ് വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത്് വിട്ടിട്ടില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങൡലൂടെ സിനിമയുടെ പേര് പുറത്ത് വന്നിരുന്നു. ഇതോടെ മോഹന്‍ലാല്‍ തന്നെ പേര് പറഞ്ഞിരിക്കുകയാണ്.

പേര് പുറത്ത് വിട്ട് മോഹന്‍ലാല്‍

മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്. നീരാളി എന്ന പേര് പോസ്റ്റര്‍ രൂപത്തിലാക്കിയാണ് താരം പുറത്ത് വിട്ടത്.

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

ഇതുവരെ പേരിടാത്ത അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന തന്റെ സിനിമയുടെ പേര് ഇതാണെന്നും മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

നീരാളി

നീരാളി

അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകളെക്കാള്‍ വലിയ പ്രതീക്ഷയുമായി നീരാളിയ്ക്ക് വേണ്ടി ആരാധകര്‍ക്ക് ഇനി കാത്തിരിക്കാം. കാരണം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമ വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്.

അജോയ് വര്‍മ്മയുടെ സിനിമ

അജോയ് വര്‍മ്മയുടെ സിനിമ

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് നീരാളി. നിലവില്‍ മോഹന്‍ലാല്‍ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്.

ചിത്രീകരണം

ചിത്രീകരണം


മുംബൈ, പൂനെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ഇപ്പോള്‍ മുംബൈയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പ്രണവിന്റെ ആദി മോഹന്‍ലാല്‍ മുംബൈയില്‍ നിന്നുമായിരുന്നു കണ്ടത്.

 ത്രില്ലര്‍ സിനിമ

ത്രില്ലര്‍ സിനിമ

താന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സാജു തോമസ് തിരക്കഥ എഴുതിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

പുതിയ ലുക്കില്‍

പുതിയ ലുക്കില്‍

ഒടിയന് വേണ്ടി ശരീരഭാരം കുറച്ച മോഹന്‍ലാല്‍ പുതിയ ലുക്കില്‍ തന്നെയാണ് നീരാളിയില്‍ അഭിനയിക്കുന്നത്. സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ചുള്ളന്‍ ചെക്കന്‍

ചുള്ളന്‍ ചെക്കന്‍

ഒടിയന് വേണ്ടി ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ നീരാളിയില്‍ ഒരു ചുള്ളന്‍ ചെക്കനെ പോലെയായിരിക്കും അഭിനയിക്കുന്നത്. സിനിമയില്‍ പുറത്ത് വിട്ട ലുക്കില്‍ നിന്നും അത് വ്യക്തമായിരുന്നു. സിനിമയുടെ ബാക്കി വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെയാണ് പേര് ലാലേട്ടന്‍ തന്നെ പുറത്ത് വിട്ടത്.

മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

മോഹന്‍ലാലിനൊപ്പം നായികമാരായി മീനയും തമിഴ് നടി തൃഷയും അഭിനയിക്കുന്നുണ്ട്. ഒപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X