ഒടിയന് വേണ്ടി മോഹന്‍ലാലിന് 15 കിലോ കുറയ്ക്കണം! ഒപ്പം അജോയ് വര്‍മ്മയുടെ സിനിമ തുടങ്ങാന്‍ പോവുന്നു??
മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ ത്രില്ലര്‍ സിനിമ വരികയാണ്. നിലവില്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായ ഉടനെ അജോയ് വര്‍മ്മയുടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
പിന്നാലെ ചിത്രത്തില്‍ അഭിനയിക്കുന്ന നടിമാരെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ മീനയും തൃഷയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒടിയന്റെ ചിത്രീകരണത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കണം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ഒടിയനൊപ്പം തന്നെ അജോയിയുടെ സിനിമയും പൂര്‍ത്തികരിക്കാന്‍ പോവുകയാണെന്നാണ്.

മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ട്
മോഹന്‍ലാലിന്റെ അടുത്ത സിനിമ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സിനിമയായിരിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ഒടിയനൊപ്പം
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന് ശേഷം അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ മാറ്റം വന്നിരിക്കുകയാണ്.

ചിത്രീകരണം ആരംഭിക്കുന്നുവോ?
ഒടിയനില്‍ പല ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോവുന്നത്. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മോഹന്‍ലാലിന് 15 കിലോ ആണ് ശരീരഭാരം കുറയ്‌ക്കേണ്ടത്. ഈ ഭാഗത്ത് ചെറുപ്പക്കാരന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.

സമയം കളയാനില്ല
സിനിമകള്‍ക്ക് വേണ്ടി സമയം കളയാന്‍ മോഹന്‍ലാലിനില്ല. അതിനാല്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനടിയില്‍ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. മാത്രമല്ല അതിനൊപ്പം അജോയിയുടെ സിനിമ കൂടി കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായിട്ടാണ് വിവരം.

നായികമാര്‍
ചിത്രത്തില്‍ തമിഴ് നടി തൃഷയും മീനയും അഭിനയിക്കുന്നുണ്ട്. വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ പിറക്കുന്ന മറ്റൊരു സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ത്രില്ലര്‍ സിനിമ
സാജു തോമസ് തിരക്കഥ എഴുതി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് അജോയ് മുമ്പ് പറഞ്ഞിരുന്നു. മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ ലൊക്കേഷന്‍
പൂനെ, മുംബൈ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ് നടക്കാന്‍ പോവുന്നത്. ഡിസംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്.


Click it and Unblock the Notifications