മോഹന്‍ലാലിനെ പിരിയാതെ നടി മീന! അടുത്ത സിനിമയിലും ലാലേട്ടനൊപ്പം മീനയുണ്ട്, ഒപ്പം തമിഴ് നടി തൃഷയും!!!
Recommended Video

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനാകാന്‍ പോവുന്നത് അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കുമെന്ന കാര്യം മുമ്പ് ഔദ്യോഗികമായി തന്നെ പുറത്ത് വിട്ടിരുന്നു. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോള്‍ സിനിമയില്‍ മോഹന്‍ലാലിന്റെ നായിക ആരാണെന്നുള്ള കാര്യം കൂടി പുറത്ത് വന്നിരിക്കുകയാണ്. തമിഴ് നടി തൃഷയും മീനയുമായിരിക്കും അജോയിയുടെ സിനിമയില്‍ നായികമാരായി അഭിനയിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജോയിയുടെ സിനിമ
വി എ ശ്രീകുമാര്‍ മേനോന്‍ ഒടിയന് ശേഷം അജോയി വര്‍മ്മ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഫേസ്ബുക്കിലൂടെ വാര്‍ത്ത മോഹന്‍ലാല്‍ തന്നെ പുറത്ത് വിട്ടിരുന്നു.

ചിത്രത്തിലെ നായികമാര്‍
സിനിമയില്‍ മോഹന്‍ലാലിനൊപ്പം ആരെക്കെ അഭിനയിക്കുന്നുണ്ട് എന്നതിനെ കുറിച്ചും പുറത്ത് വന്നിരിക്കുകയാണ്. നടി തൃഷയും മീനയും മോഹന്‍ലാലിന്റെ സിനിമയില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത

ത്രില്ലര്‍ സിനിമ
മോഹന്‍ലാല്‍ മീന കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമ എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരിക്കും. എന്നാല്‍ സാജു തോമസ് തിരക്കഥ എഴുതിയിരിക്കുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് അജോയി മുമ്പ് പറഞ്ഞിരുന്നു.

നിര്‍മാണം
മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത് സാജു തോമസാണ്. പൂനെ, മുംബൈ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ് നടക്കാന്‍ പോവുന്നത്.

ഒടിയന് ശേഷം
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി സിനിമയായ ഒടിയന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമാണ് അജോയിയുടെ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുക.

വില്ലന്‍
ഈ മാസം അവസാനം തിയറ്ററുകളിലേക്കെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ബി ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications