ലൂസിഫര്‍ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍! വീഡിയോ വൈറല്‍! കാണൂ
മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. പ്രഖ്യാപന വേള മുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. സിനിമയുടെ ചിത്രീകരണം തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലാലേട്ടനും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നത്.
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണം സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ലാലേട്ടന്‌റെ ഗെറ്റപ്പിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

സ്റ്റീഫന്‍ നെടുമ്പള്ളി എത്താറായി
ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലെത്തുന്ന ചിത്രമാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന കരുത്തുറ്റ നായകനെ കാണാനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള മികച്ചൊരു എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് അറിയുന്നത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം വലിയ സ്വീകരണമാണ് നേരത്തെ ലഭിച്ചിരുന്നത്.

പുതിയ വീഡിയോ
ലൂസിഫറിന്റെതയായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൂസിഫറിന്റെ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന ലാലേട്ടനെ കാണിച്ചുകൊണ്ടുളള വീഡിയോ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മാസ് ലുക്കിലാണ് വീഡിയോയില്‍ ലാലേട്ടനെ കാണിച്ചിരിക്കുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ

പൃഥ്വിയും ലാലേട്ടനും
ആദ്യ സംവിധാന സംരഭം മികവുറ്റതാക്കാനുളള ശ്രമങ്ങളിലാണ് പൃഥ്വിയുളളത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തിനൊപ്പം പൃഥ്വിയുടെ മേക്കിങ്ങും എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമായിരിക്കും. ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് പൃഥ്വി ലൂസിഫര്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. ലാലേട്ടന്റെ ആരാധകര്‍ക്കൊപ്പം തന്നെ എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രമായിരിക്കും ലൂസിഫര്‍.

മുരളി ഗോപിയുടെ തിരക്കഥ
മുരളി ഗോപിയുടെ തിരക്കഥയിലാണ് ലൂസിഫര്‍ ഒരുങ്ങുന്നത്. ലാലേട്ടനൊപ്പം വലിയ താരനിരയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലാലേട്ടനൊപ്പം ടൊവിനോ തോമസ് ആദ്യമായി എത്തുന്ന ചിത്രം കൂടിയാണ് ലൂസിഫര്‍. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാകും ടൊവിനോ തോമസ് എത്തുക. മഞ്ജു വാര്യര്‍.ഇന്ദ്രജിത്ത്,കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്,

വില്ലനായി വിവേക് ഒബ്‌റോയി
ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി ആണ് ലൂസിഫറില്‍ ലാലേട്ടന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. വിവേക് ഒബ്‌റോയി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഇത്. മുന്‍പ് രംഗോപാല്‍ വര്‍മ്മയുടെ കമ്പനി എന്ന ബോളിവുഡ് ചിത്രത്തില്‍ ലാലേട്ടനൊപ്പം വിവേക് ഒബ്‌റോയി ഒന്നിച്ചഭിനയിച്ചിരുന്നു.

ഷൂട്ടിംഗ്
തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. തിരുവന്തപുരത്തിനു പുറമെ ബാംഗ്ലൂര്‍,കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലും സിനിമ ചിത്രീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications