നീയും ഞാനും സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും? ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു

By Midhun Raj

എകെ സാജന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രണയ ചിത്രമാണ് നീയും ഞാനും. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍,അനു സിത്താര,സിജു വില്‍സണ്‍ തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമ ജനുവരി 18നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. അനുസിത്താര ആയിരുന്നു ലാലേട്ടനും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. നീയും ഞാനും ചിത്രത്തിന്റെ ഭാഗമായതില്‍ ലാലേട്ടന് നന്ദി അറിയിച്ചുകൊണ്ടാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

neeyum njanum

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നീയും ഞാനും നിര്‍മ്മിക്കുന്നത്. ഹാസ്യത്തിനു കൂടി പ്രധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. കോഴിക്കോടായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ക്ലിന്റോ ആന്റണി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയ്ക്ക് അഖില്‍ എആര്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയായിരുന്നു ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X