»   » 3 ഡി സാങ്കേതിക വിദ്യയില്‍ ഫാന്റസി ചിത്രം, ബച്ചനും ലാലിനുമൊപ്പം മഞ്ജുവും!

3 ഡി സാങ്കേതിക വിദ്യയില്‍ ഫാന്റസി ചിത്രം, ബച്ചനും ലാലിനുമൊപ്പം മഞ്ജുവും!

Posted By: Sanviya
Subscribe to Filmibeat Malayalam

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചന്‍ വീണ്ടും മലയാളത്തില്‍ അഭിയിക്കുന്നു. അതും മോഹന്‍ലാലിന്റെ ചിത്രത്തിലൂടെയാണ് വീണ്ടും ബച്ചന്‍ മലയാളത്തില്‍ എത്തുന്നത്. പ്രശസ്ത പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഓടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ മഞ്ജു വാര്യരും തമിഴില്‍ നിന്ന് പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ത്രിഡി സാങ്കേതിക വിദ്യയില്‍ ഒരുക്കുന്ന ഒരു ഫാന്റസി ത്രില്ലറാണെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ പുറത്ത് വിടുമെന്നാണ് അറിയുന്നത്.

മോഹന്‍ലാല്‍-അമിതാഭ് ബച്ചന്‍

ഷോലെയുടെ റീമേക്കായ ആഗില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. രാം ഗോപാല്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍-മഞ്ജു വാര്യര്‍

സത്യന്‍ അന്തിക്കാട് സംവിധാനം എന്നും എപ്പോഴും എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും മഞ്ജുവും ഒന്നിച്ച് അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു എന്നും എപ്പോഴും.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

പുലിമുരുകന്‍ എന്ന വമ്പന്‍ ചിത്രത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ജനുവരി 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണാണ് ലഭിച്ചത്.

രണ്ടാമൂഴം

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിന് വേണ്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

English summary
Mohanlal Amithab Bachchan Malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam