എംടിയുടെ രണ്ടാമൂഴത്തില്‍ മോഹന്‍ലാലും, ബച്ചനും, ഐശ്വര്യയും, വിക്രമും?

By Gokul

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, വിക്രം, ഐശ്വര്യ റായ്, നാഗാര്‍ജുന എന്നിവരെ സിനിമയില്‍ അഭിനയിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. എം ടി വാസുദേവന്‍ നായര്‍തന്നെയാകും തിരക്കഥയൊരുക്കുക.

കല്യാണ്‍ ജ്യൂവലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം സംവിധാനം ചെയ്ത ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീത സംവിധാനം എ.ആര്‍ റഹ്മാന്‍, കലാസംവിധാനം സാബു സിറില്‍, ഛായാഗ്രഹണം കെ.യു മോഹന്‍ എന്നിങ്ങനെയാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. ചൈനീസ് സാങ്കേതിക വിദഗ്ദ്ധരാകും സ്റ്റണ്ട് കൈകാര്യം ചെയ്യുക.

mohan-vikram-aish-bachan

ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും കേന്ദ്ര കഥാപാത്രമായ ഭീമന്റെ വേഷം കൈകാര്യം ചെയ്യുക. ഭീഷ്മനായി അമിതാഭ് ബച്ചനും അര്‍ജുനനായി വിക്രമും വേഷമിടും. ഐശ്വര്യ റായ് ആയിരിക്കും ദ്രൗപതി. മറ്റൊരു പ്രധാന കഥാപാത്രമായി നാഗാര്‍ജ്ജുനയും വേഷമിടും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാകും ചിത്രത്തിന്റെ റിലീസ്.

രണ്ടു പതിപ്പുകളായി റിലീസ് ചെയ്യുന്ന സിനിമ ഒറ്റത്തവണ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് പരിപാടി. ആദ്യ ഭാഗം റിലീസ് ചെയ്ത് 41 ദിവസത്തിനുശേഷം രണ്ടാം ഭാഗം റിലീസ് ചെയ്യും. പാണ്ഡവരുടെയും കൗരവരുടെയും ബാല്യകാലമാകും ആദ്യഭാഗത്തുണ്ടാവുക. അവസാന ഭാഗത്തില്‍ ഇവര്‍ മുതിര്‍ന്ന ശേഷമുള്ള കാര്യങ്ങളും ചിത്രീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X