twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപര്‍ണ'യുടെ അമ്മയെ കണ്ടെത്താന്‍ മോഹന്‍ലാല്‍ റഷ്യയില്‍ പോകും, ഒക്ടോബറില്‍!

    |

    പ്രിയദര്‍ശന്‍ ഒരുക്കുന്ന ബഹുഭാഷ ചിത്രത്തില്‍ നായിക നായകന്‍മാരാകുന്നത് മോഹന്‍ലാലും അപര്‍ണ ഗോപിനാഥും. ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വേഷത്തിലാണ് ചിത്രത്തില്‍ ഇരുവരും വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന് പുറമെ അസരി, റഷ്യന്‍, തുര്‍ക്കി, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

    മുകേഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പ്രതാപ് പോത്തന്‍ ശശികുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് മലയാളി താരങ്ങള്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

    ബഹുഭാഷ

    മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്

    പ്രിയദര്‍ശന്‍ ഒരുക്കുന്ന ബഹുഭാഷ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍ ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. അമ്മു ടു അമ്മു എന്നാണ് ചിത്രത്തിന്റെ പേരെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും തെറ്റായ വാര്‍ത്തയാണെന്ന പിന്നീട് വ്യക്തമായി

    ദമ്പതിമാരായി

    മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്

    ദമ്പതിമാരായിട്ടാണ് മോഹന്‍ലാലും അപര്‍ണ ഗോപിനാഥും അഭിനയിക്കുന്നത്

    കഥ ഇങ്ങനെ

    മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്

    തന്റെ അമ്മയെ കണ്ടെത്തുന്നതിന് വേണ്ടി റഷ്യയിലേയ്ക്ക് പോകുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഈ വേഷത്തിലെത്തുന്നത് അപര്‍ണയാണ്. ഭര്‍ത്താവും റഷ്യയിലേയ്ക്ക് ഇവരെ അനുഗമിയ്ക്കുന്നു

    ഭാഷകള്‍

    മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്

    മലയാളത്തിന് പുറമെ അസരി, റഷ്യന്‍, തുര്‍ക്കി, ചൈനീസ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

    റഷ്യന്‍ കലാകാരന്‍മാര്‍

    മോഹന്‍ലാലിന്‍റെ ഭാര്യയായി അപര്‍ണ ഗോപിനാഥ്

    മലയാളത്തില്‍ നിന്ന് പ്രതാപ് പോത്തന്‍ ശശികുമാര്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അസര്‍ബൈജാന്‍കാരായ 21 അഭിനേതാക്കളും ചിത്രത്തിലുണ്ട്. അസെര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും

    English summary
    Mohanlal & Aparna Gopinath To Play A Married Couple
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X