»   » മോഹന്‍ലാല്‍ ഇല്ലാതെ ഒരിക്കല്‍ കൂടി 'സ്ഫടികം' ചെയ്താല്‍ ആരാകും ആട് തോമ??? ഭദ്രന്റെ മറുപടി...

മോഹന്‍ലാല്‍ ഇല്ലാതെ ഒരിക്കല്‍ കൂടി 'സ്ഫടികം' ചെയ്താല്‍ ആരാകും ആട് തോമ??? ഭദ്രന്റെ മറുപടി...

By: Karthi
Subscribe to Filmibeat Malayalam
ഒരിക്കല്‍കൂടി സ്ഫടികം ചെയ്താല്‍ ആരാകും ആട് തോമ? | Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ സ്ഫടികം എന്ന ചിത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മോഹന്‍ലാലിനെ താരപദവിയിലേക്ക് എത്തിച്ച സിനിമ രാജാവിന്റെ മകന്‍ ആണെങ്കിലും ആ താര പദവിക്ക് ഇന്നും തിളക്കം നല്‍കുന്നത് സ്ഫടികം എന്ന് ചിത്രവും ആട് തോമ എന്ന കഥാപാത്രവുമാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഇന്നും ആഘോഷിക്കുന്ന ആ കഥാപാത്രത്തെ ഡിജിറ്റല്‍ രൂപത്തിലാക്കി ബിഗ് സ്‌ക്രീനില്‍ ഒരിക്കലൂടെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 

വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

സാമന്തയുടെ സാരിക്ക് മാത്രമല്ല പ്രിയമണിയുടെ ഗൗണിനും പറയാനുണ്ട് ഒരു പ്രണയ കഥ... അതിങ്ങനെ...

പഠിക്കാന്‍ പിന്നിലാണെങ്കിലും ഒട്ടേറെ പ്രത്യേകതകളും കഴിവുകളും ഉള്ള വിദ്യാര്‍ത്ഥിയായിരുന്നു തോമസ് ചാക്കോ. എന്നാല്‍ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച ചാക്കോ മാഷിന് തോമസ് ചാക്കോ ഒരു ഓട്ടക്കാലണയായിരുന്നു. പിന്നീട് ആട് തോമ എന്ന തെമ്മാടിയായി തോമസ് ചാക്കോ മാറിയെങ്കിലും അവനില്‍ മനോഹരമായ ഒരു ഹൃദയമുണ്ടായിരുന്നു.

മോഹന്‍ലാലിന് പ്രിയപ്പെട്ട സ്ഫടികം

ഓട്ടക്കാലണ എന്ന് തോമസ് ചാക്കോയെ മുദ്രകുത്തിയ ചാക്കോ മാഷിനെ ഓട്ടക്കാലണയ്ക്കും വിലയുണ്ടെന്ന് ജീവിതം കൊണ്ട് ആട് തോമ തെളിയിക്കുന്ന ചിത്രമാണ് സ്ഫടികം. തനിക്കെന്നും പ്രിയപ്പെട്ട ചിത്രമാണ് സ്ഫടികമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

ഭദ്രനൊപ്പം ലാല്‍ സലാം

മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീന്‍ അവതാരകനാകുന്ന പ്രതിവാര പരിപാടിയാണ് ലാല്‍ സലാം. അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ലാല്‍ സലാമില്‍ കഴിഞ്ഞ് ദിവസം അതിഥിയായി എത്തിയത് സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രനായിരുന്നു.

മോഹന്‍ലാല്‍ ഇല്ലാതെ വീണ്ടും സ്ഫടികം

തന്നെ വച്ചല്ലാതെ വേറെ ആരെയെങ്കിലും നായകനാക്കി ഒരിക്കല്‍ കൂടി സ്ഫടികം ചെയ്യാന്‍ തയാറാകുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഭദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ല.

എന്തുകൊണ്ടില്ല

എന്തുകൊണ്ടില്ല എന്നതിനും ഭദ്രന് മറുപടിയുണ്ട്. അങ്ങനെ ഒരു സിനിമയിലേക്ക് താന്‍ കടന്നാല്‍ ആര് അഭിനയിക്കും എന്ന ചോദ്യം നമ്മുടെ മുന്നില്‍ നില്‍ക്കും. തന്റെ മനസിനകത്ത് ആട് തോമയെ അത്ര കണ്ട് ഉള്‍ക്കൊണ്ട് അഭിനയിച്ച നടന്‍ ഇതിനോടകം ഉണ്ടെന്നും ഭ്രന്‍ പറയുന്നു.

മോഹന്‍ലാല്‍ കഥ കേട്ടിട്ടില്ല

കഥ പൂര്‍ണമായും കേള്‍ക്കാതെയാണ് മോഹന്‍ലാല്‍ സ്ഫടികം ചെയ്യാമെന്ന് സമ്മതിച്ചത്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന് ആട് തോമ, അടിച്ചാല്‍ തുണി പറിക്കുന്ന ആട് തോമ, റെയ്ബാന്‍ ഗ്ലാസ് വയ്ക്കുന്ന ആട് തോമ ഇതായിരുന്നു കഥയേക്കുറിച്ചും കഥാപാത്രത്തേക്കുറിച്ചും താന്‍ പറഞ്ഞതെന്ന് ഭദ്രന്‍ പറയുന്നു.

അതാത് ദിവസത്തെ സീനുകള്‍ മാത്രം

ചിത്രീകരണം പൂര്‍ത്തിയാകുവോളം മോഹന്‍ലാലിന് കഥ അറിയില്ലായിരുന്നു. തിരക്കഥയും വായിച്ചിരുന്നില്ല. അതാത് ദിവസം ചിത്രീകരിക്കുന്ന സീനുകള്‍ മാത്രമേ മോഹന്‍ലാല്‍ അറിഞ്ഞിരുന്നൊള്ളു എന്ന് ഭദ്രന്‍ ലാല്‍ സലാമില്‍ ഓര്‍ത്തെടുത്തു.

മോഹന്‍ലാലിന് ആട് തോമ

തന്റെ സിനിമ ജീവിതത്തിലെ നാഴികക്കാല്ലാണ് സ്ഫടികം എന്ന് മോഹന്‍ലാല്‍ പറയുന്നു. ആട് തോമയ്ക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്. വളരെ സത്യസന്ധനായ മനുഷ്യനാണ് ആട് തോമ. ഭദ്രന്‍ സാറിനൊപ്പം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ആദ്യം ഓര്‍ത്തെടുക്കുന്ന സിനിമ സ്ഫടികമാണ്. ആ കഥാപാത്രത്തിന്റെ സൃഷ്ടി, അദ്ദേഹത്തിന്റെ സംവിധാനം ഒപ്പം ഒരുപാട് ഇമോഷ്ണല്‍ ഡ്രാമയുള്ള സിനിമയാണ് സ്ഫടികം. അതുകൊണ്ട് ഭദ്രന്‍ സാറും സ്ഫടികവും തനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

English summary
Bhadran revealing who will his next choice after Mohanlal for Aadu Thoma.
Please Wait while comments are loading...

Malayalam Photos

Go to : More Photos