ലാല്‍ ജോസ് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ മോഹന്‍ലാലിനെ കാണാനെത്തിയ ഭദ്രന്‍.. കാര്യം ഇതായിരുന്നോ?
മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. ആട് തോമയുടെ മാനറിസവും മുണ്ട് പറിച്ചുള്ള ഇടിയുമൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.
ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം മുതല്‍ മോഹന്‍ലാല്‍ അദ്ദേഹത്തിനോടൊപ്പമുണ്ട്. ശങ്കറും മേനകയും നായികാനായകന്‍മാരായെത്തിയ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞുവെന്ന ചിത്രത്തിലൂടെയാണ് ഭദ്രന്‍ സംവിധാനത്തിലേക്ക് പ്രവേശിച്ചത്. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ആട് തോമ എന്ന ഒരൊറ്റ കഥാപാത്രം മതി ഇവരെ ഓര്‍ത്തിരിക്കാന്‍. ഭദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആനപ്പാപ്പാനായി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

12 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്നു
നീണ്ട 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും ഭദ്രനും ഒരുമിക്കുന്നത്. ആനപ്പാപ്പാന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ലാല്‍ ജോസ് ചിത്രത്തിന്‍റെ ലൊക്കേഷനിലെത്തിയത്
മോഹന്‍ലാലും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഭദ്രന്‍ മോഹന്‍ലാലിനോട് ചിത്രത്തിന്റെ കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ട താരം ഈ ചിത്രം ഏറ്റെടുക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

ഉടയോന്റെ കുറവ് നികത്തുമോ?
2005 ല്‍ പുറത്തിറങ്ങിയ ഉടയോനിലായിരുന്നു ഇരുവരും ഒടുവിലായി ഒരുമിച്ചത്. ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു ഈ ചിത്രം. ആ കുറവ് പുതിയ ചിത്രത്തിലൂടെ നികത്താനുള്ള ശ്രമം കൂടി ഇതിന് പിറകിലുണ്ട്.

ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രം
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് ഈ സിനിമയില്‍ വേഷമിടുന്നത്. പൂര്‍ണ്ണമായും കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആനപ്പാപ്പാനായാണ് താരം വേഷമിടുന്നത്.

താരനിര്‍ണ്ണയം നടന്നുവരുന്നു
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഭദ്രന്‍. മോഹന്‍ലാലിനോടൊപ്പം പ്രധാന കഥാപാത്രമായി ഹരീഷ് പേരടിയും വേഷമിടുന്ന ചിത്രത്തിലെ മറ്റ് താരങ്ങലെ നിശ്ചയിച്ചിട്ടില്ല.

ആട് തോമയുടെ ഓര്‍മ്മയില്‍
സ്ഫടികത്തിലെ ആട് തോമയെന്ന കഥാപാത്രം ഇന്നും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുകയാണ്.


Click it and Unblock the Notifications