»   » ഗൃഹാതുരതയുടെ ഇറയത്ത് ,32 വര്‍ഷത്തിനു ശേഷം കുടുംബ വീട്ടിലെത്തിയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം !!

ഗൃഹാതുരതയുടെ ഇറയത്ത് ,32 വര്‍ഷത്തിനു ശേഷം കുടുംബ വീട്ടിലെത്തിയ മോഹന്‍ലാല്‍, ചിത്രങ്ങള്‍ കാണാം !!

Posted By: Nihara
Subscribe to Filmibeat Malayalam

ഒന്നും രണ്ടും വര്‍ഷമല്ല 32 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ കുടുംബവീടായ ഇലന്തൂരിലേക്ക് എത്തിയത്. ഇലന്തൂരിലുള്ള പുന്നയ്ക്കല്‍ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. പുതിയ ചിത്രമായ വില്ലന്റെ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് സംവിധായകനുമൊത്ത് മോഹന്‍ലാല്‍ കുടുംബ വീട് സന്ദര്‍ശിച്ചത്.

അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ അവിടേക്ക് എത്തിയത്. അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചതിനു ശേഷമാണ് തിരിച്ചു പോയത്.

ജനിച്ചു വളര്‍ന്ന വീട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

ഇലന്തൂരിലെ പുന്നയ്ക്കല്‍ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചു വളര്‍ന്നത്. ബന്ധുവും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനോടൊപ്പെ വില്ലന്റെ ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് ഇരുവരും കുടുംബ വീട് സന്ദര്‍ശിച്ചത്.

തിരക്കിട്ട ജീവിതത്തില്‍ സന്ദര്‍ശനം മുടങ്ങി

മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെ ജോലി സൗകര്യാര്‍ത്ഥമാണ് കുടുംബം തിരുവനന്തപുരത്തെ മുടവന്‍മുകളിലേക്ക് താമസം മാറ്റിയത്. താമസം മാറിയെങ്കിലും ഇവര്‍ ഇടയ്ക്കിടയ്ക്ക് ഇലന്തൂരിലേക്ക് പോകുമായിരുന്നു. എന്നാല്‍ സിനിമയിലെ തിരക്കുകള്‍ കൂടിയതോടെ ഇതിന് സമയം കിട്ടാതെയായി.

ഫേസ് ബുക്കിലൂടെ പുറം ലോകം അറിഞ്ഞു

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇലന്തൂരിലെ കുടുംബ വീട്ടില്‍ ലാലിനൊന്നിച്ചു നില്‍ക്കുന്ന ചിത്രവും സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ഫോട്ടോയ്ക്ക് ലൈക്കും കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.

കാലം പിന്നോട്ടോടും പോലെ

ഇലന്തൂരിലെ കുടുംബ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് മോഹന്‍ലാലും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയതിട്ടുണ്ട്. ഗൃഹാതുരതയുടെ ഇറയത്ത് ബന്ധുക്കള്‍ക്കൊപ്പമിരിക്കുമ്പോള്‍ കാലം പിന്നോട്ടോടുന്ന പോലെ തോന്നുന്നുവെന്നാണ് താരം കുറിച്ചിട്ടുള്ളത്.

വില്ലന്‍ ഷൂട്ട് പുരോഗമിക്കുന്നു

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയിലൂടെ തടി കുറച്ചത്. ജനതാ ഗാരേജിലെ ലുക്കിനോട് അടുത്തു നില്‍ക്കുന്ന സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമായി പുരോഗമിച്ചു വരികയാണ്.

ഭാര്യഭര്‍ത്താക്കാന്‍മാരായി മഞ്ജുവും മോഹന്‍ലാലും

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

തമിഴിലെയും തെലുങ്കിലെയും പ്രമുഖര്‍ അണിനിരക്കുന്നു

തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവര്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോരുത്തരും എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

English summary
Mohanlal and B Unnikrishan visited Ilanthur, see pics.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam