twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്‍റെ വെളിപ്പെടുത്തലില്‍ അമ്മയില്‍ കലാപം? മോഹന്‍ലാലും ഇടവേള ബാബുവും രാജിവെക്കുന്നു?

    |

    താരസംഘടനയായ എഎംഎംഎയുടെ അമരക്കാരനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മുതല്‍ അത്ര നല്ല കാര്യങ്ങളല്ല അരങ്ങേറിയത്. യുവതാരങ്ങള്‍ക്കും മുതിര്‍ന്ന താരങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ താരത്തിന്റെ കൈയ്യില്‍ സംഘടന ഭദ്രമായിരിക്കുമെന്നായിരുന്നു തുടക്കത്തിലെ വിലയിരുത്തലുകള്‍. അദ്ദേഹത്തിന്റെ നേതൃപദവിയില്‍ വിശ്വാസമുണ്ടെന്നും മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പലരും പറഞ്ഞിരുന്നു. താരം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത അതേ യോഗത്തില്‍ വെച്ചാണ് ദിലീപിനെ തിരികെ അമ്മയിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചത്. അന്നത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഇതംഗീകരിച്ചിരുന്നു.

    മഞ്ജുവിന് അതില്‍ താല്‍പര്യമില്ല? ദുല്‍ഖറിന് അത് പറഞ്ഞ് ഒഴിയാം! തങ്ങള്‍ക്ക് അതിനാവില്ലെന്നും റിമ!!!മഞ്ജുവിന് അതില്‍ താല്‍പര്യമില്ല? ദുല്‍ഖറിന് അത് പറഞ്ഞ് ഒഴിയാം! തങ്ങള്‍ക്ക് അതിനാവില്ലെന്നും റിമ!!!

    ആക്രമണത്തിന് ഇരയായ താരത്തേയും ആരോപണ വിധേയനായ നടനേയും ഒരുപോലെ പരിഗണിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വനിതാ താരങ്ങളും ഡബ്ലുസിസിയും രംഗത്തെത്തിയിരുന്നു. കേസിലെ വിധി വരുന്നതിന് മുന്‍പ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതിനെക്കുറിച്ചും പലരും ചോദ്യം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു അമ്മയുടെ ഈ നിലപാടിനെ വിമര്‍ശിച്ചത്. ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. സംഘടനയുടെ നിലപാട് വിവാദമായതോടെയാണ് ദിലീപ് മോഹന്‍ലാലിന് രാജിക്കത്ത് കൈമാറിയത്. എന്നാല്‍ അത് മറ്റൊരു തലവേദനയായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

    ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!ഈ അപമാനം വേദനാജനകം! ആളൊരുക്കത്തിന് മേളയില്‍ നിന്നും അവഗണന! വേദനയോടെ സംവിധായകന്‍ പറയുന്നു!

    ദിലീപിന്റെ അംഗത്വം

    ദിലീപിന്റെ അംഗത്വം

    അമ്മയിലെ പ്രധാനപ്പെട്ട അംഗങ്ങളിലൊരാളായിരുന്നു ദിലീപ്. താരത്തിന്റെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ, സിനിമാനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നടത്തിയിരുന്നു. ട്വന്റി ട്വന്റിയില്‍ അമ്മയിലെ താരങ്ങളെല്ലാം അഭിനയിച്ചിരുന്നു. പ്രതിഫലേച്ഛയാണ് താരങ്ങള്‍ ഈ ചിത്രത്തില്‍ ്ഭിനയിച്ചത്. പ്രതിസന്ധി ഘട്ടത്തിലെല്ലാം അമ്മയെ രക്ഷിക്കാന്‍ ദിലീപും മുന്‍നിരയിലുണ്ടായിരുന്നു. മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോഴും പരിഹരിച്ചത് ദിലീപായിരുന്നു. ദിലീപിന്റെ അംഗത്വത്തെച്ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്.

     പുറത്താക്കലും തിരിച്ചെടുക്കലും

    പുറത്താക്കലും തിരിച്ചെടുക്കലും

    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ചേര്‍ന്ന് അടിയന്തര യോഗത്തിനിടയിലാണ് താരത്തെ സംഘടനയില്‍ നിന്നും പുറത്താക്കാനും പ്രാഥമിക അംഗത്വം റദ്ദാക്കാനും തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് നിയമസാധുതയില്ലായിരുന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് തന്നെ അ്‌റിയിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും ദിലീപ് പറഞ്ഞിരുന്നു.

    വിവാദമായതോടെ രാജി

    വിവാദമായതോടെ രാജി

    ദിലീപിനെ തിരികെ പ്രവേശിപ്പിക്കുന്നുവെന്നറിഞ്ഞതോടെയാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. കുറ്റക്കാരനെന്ന് വിലയിരുത്താത്ത പശ്ചാത്തലത്തില്‍ താരത്തിന് തിരികെ സംഘടനയിലേക്ക് വരാമെന്നായിരുന്നു പലരും പറഞ്ഞത്. നേരത്തെ സ്വീകരിച്ച തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയവരെല്ലാം ഇക്കാര്യം സമ്മതിക്കുകയുമായിരുന്നു. സംഭവം വന്‍വിവാദമായി മാറിയതോടെയാണ് ദിലീപ് രാജി വെക്കുന്നതായി അറിയിച്ചത്.

    ചോദിച്ച് വാങ്ങിയതെന്ന് മോഹന്‍ലാല്‍

    ചോദിച്ച് വാങ്ങിയതെന്ന് മോഹന്‍ലാല്‍

    ദിലീപിന്റെ രാജി താന്‍ ചോദിച്ച് വാങ്ങിയതാണെന്നും ഒക്ടോബര്‍ 10ന് അദ്ദേഹം രാജിക്കത്ത് നല്‍കിയിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. താരത്തിന്റെ രാജിക്കായി താന്‍ സമ്മര്‍ദ്ദം ചെയലുത്തിയിരുന്നതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അടുത്ത യോഗത്തില്‍ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് സംഭവിച്ച കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദിലീപെത്തിയത്.

    മോഹന്‍ലാലിനെ തള്ളി ദിലീപ്

    മോഹന്‍ലാലിനെ തള്ളി ദിലീപ്

    മോഹന്‍ലാല്‍ പറഞ്ഞിട്ടല്ല താന്‍ രാജി വെച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. തന്നെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും അരങ്ങ് തകര്‍ക്കുന്നുണ്ടെന്നും സംഘടനയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും താരം കത്തില്‍ പറയുന്നുണ്ട്. ചെയ്യാത്ത തെറ്റിനാണ് താന്‍ പഴി കേള്‍ക്കുന്നത്. നിരവധി പേര്‍ക്ക് സഹായമായി പ്രവര്‍ത്തിക്കുന്ന സംഘടന തകരാന്‍ പാടില്ലെന്നും അതാണ് താന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും താരം കത്തില്‍ കുറിച്ചിട്ടുണ്ട്.

    സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

    സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

    അമ്മയുടെ നേതൃസ്ഥാനത്തുനിന്നും മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വനിതാ സംഘടനയുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാനോ അക്കാര്യത്തെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനോ സംഘടനയ്ക്ക് കഴിഞ്ഞിട്ടില്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായ ലെവലിലേക്ക് പോവുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

    ഇടവേള ബാബുവും രാജി വെക്കുന്നു

    ഇടവേള ബാബുവും രാജി വെക്കുന്നു

    മോഹന്‍ലാല്‍ മാത്രമല്ല ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവും രാജി വെക്കാനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. മീ ടൂ വെളിപ്പെടുത്തലില്‍ ശ്രീദേവികയുടെ പരാതി കൃത്യമായി പരിഹരിക്കാനോ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ശ്രീദേവികയായിരുന്നു താരത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. നവംബര്‍ 24 ന് ചേരുന്ന യോഗത്തില്‍ ഇരുവരുടേയും രാജി തീരുമാനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

    English summary
    Mohanlal and Idavela Babu resign from AMMA?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X