ദൃശ്യം 2 എടുക്കാന്‍ തീരുമാനിച്ചതിന്‌റെ കാരണം പറഞ്ഞ് മോഹന്‍ലാലും ജീത്തു ജോസഫും
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും രണ്ടാം വരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയ താരങ്ങള്‍ രണ്ടാം ഭാഗത്തിലും കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു.

നിലവില്‍ തൊടുപുഴയിലാണ് ദൃശ്യം 2വിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം എന്തുക്കൊണ്ട് ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാലും ജീത്തു ജോസഫും നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സിനിമയെ കുറിച്ച് സംസാരിച്ചത്. ദൃശ്യം 2വിനെ കുറിച്ച് മുന്‍പ് പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു എന്ന് ജീത്തു ജോസഫ് പറയുന്നു. പിന്നീട് വിയോകോമില്‍ എത്തിയപ്പോള്‍ അവരാണ് ചോദിച്ചത്, എന്തുക്കൊണ്ട് ഒരു രണ്ടാം ഭാഗം ചെയ്തുകൂടാ എന്ന്.
പിന്നീടാണ് രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചത്. ഒരു മൂന്നാല് വര്‍ഷം അതിന് വേണ്ടി വര്‍ക്ക് ചെയ്തപ്പോള്‍ ഒരു സാധ്യത കണ്ടു. അത് ലാലേട്ടനെയും ആന്റണിയെയും അറിയിച്ചു. അപ്പോ റാമിന്‌റെ സ്‌ക്രിപ്റ്റ് വായിക്കുന്ന സമയത്ത് അതിന്റെ ഒരു ഫ്രെയിം ആയി. അപ്പോ അവര്‍ക്ക് കഥ ഇഷ്ടപ്പെട്ടു. അപ്പോഴും ഞാന്‍ പറഞ്ഞു ഒരു ഫസ്റ്റ് ഹാഫ് എഴുതി തൃപ്തി വന്നെങ്കില്‍ മാത്രമേ ഞാന്‍ ഇത് ചെയ്യൂളളു എന്ന് പറഞ്ഞു. ജീത്തു ജോസഫ് പറയുന്നു.
അതേസമയം വളരെയധികം ഇന്‍ഡ്രസ്റ്റിങ്ങായിട്ടുളള ഒരു സബ്ജക്ട് തന്നെയാണ് ദൃശ്യം 2വിന്റെത് എന്ന് മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വളരെയധികം പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ വരുന്നത്. അപ്പോ അവരുടെ പ്രതീക്ഷകളെ കണക്കിലെടുത്തുകൊണ്ടാണ് ഞങ്ങള്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും. അതിലെ കഥയും കഥാപാത്രങ്ങളുമൊക്കെ ഡെവലപ്പ് ചെയ്യുന്നതും അങ്ങനെയാണ്.
ജോര്‍ജ്ജുകുട്ടിയെയും റാണിയെയും ആ കുടുംബത്തെയും മലയാളികള്‍ ഒരിക്കലും മറക്കില്ലെന്നുളള ഒരു പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് രണ്ടാം ഭാഗം എടുക്കാനുളള പ്രചോദനം ആയത്, മോഹന്‍ലാല്‍ പറഞ്ഞു. ദൃശ്യം ഒരു സംഭവമായതുകൊണ്ട് അതിന്റെ രണ്ടാം ഭാഗത്തിലുളള പ്രതീക്ഷകള്‍ വലുതാണെന്നുളള സമര്‍ദ്ദമുണ്ട്. അതിനെ പേടിച്ച് നമുക്ക് സിനിമ ചെയ്യാതിരിക്കാന്‍ കഴിയിലല്ലോ. അപ്പോ നല്ലൊരു സിനിമ ചെയ്യുക എന്നത് മനസില്‍ വെച്ചാണ് മുന്നോട്ട് പോവുന്നത്. അപ്പോ വലിയ പ്രതീക്ഷകളില്ലാതെ കാണാന്‍ വന്നാല്‍ എല്ലാവര്‍ക്കും എന്‍ജോയ് ചെയ്യാന്‍ കഴിയുന്ന ഒരു സിനമയായിരിക്കും ദൃശ്യം 2, ജീത്തു ജോസഫ് പറഞ്ഞു.


Click it and Unblock the Notifications