»   » മേജറിന്റെ ചേസില്‍ മോഹന്‍ലാല്‍

മേജറിന്റെ ചേസില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
കാണ്ഡഹാറിന് ശേഷം സംവിധായകന്‍ മേജര്‍ രവിയുടെ പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ വീണ്ടും. മേജര്‍ രവിയുടെ പട്ടാള സിനിമകളില്‍ നിന്നും വ്യത്യസ്തമായ അന്വേഷണാത്മക പശ്ചാത്തലത്തിലുള്ള സിനിമയായിരിക്കുമിത്. 'ദ ചേസ്' എന്നു പേരിട്ടിരിക്കുന്ന സിനിമ ആഗസ്ത് ആദ്യവാരം ഷൂട്ടിങ് ആരംഭിക്കുമെന്ന് മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു.

പുത്തന്‍ തലമുറയ്ക്ക് ഒഴിച്ചുകൂടാനാവാത്ത മൊബൈല്‍ ഫോണ്‍ സൃഷ്ടിയ്ക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കാതല്‍. മൊബൈല്‍ ഫോണില്‍ വരുന്ന ഒരു മിസ്ഡ് കോളില്‍നിന്നു തുടങ്ങുന്ന ബന്ധം കോഫി ഷോപ്പിലൂടെ ഒടുവില്‍ തട്ടിക്കൊണ്ടു പോകലിലേക്ക് വഴിമാറുന്നതും മോഹന്‍ലാലിന്റെ നായകകഥാപാത്രം കേസ് അന്വേഷിയ്ക്കാന്‍ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. മേജര്‍ രവിയുടെ മുന്‍കാല സിനിമകളില്‍നിന്നു വ്യത്യസ്തമായി നായികമാര്‍ക്കു പ്രസക്തിയുള്ള സിനിമ കൂടിയായിരിക്കും ദ ചേസ്.

കരളാ കഫേ മാതൃകയില്‍ അഞ്ചു സംവിധായകര്‍ ഒരുക്കുന്ന ഹൃസ്വചിത്രങ്ങളുടെ കൂട്ടായ്മയില്‍ 'ഒരു യാത്രയില്‍' എന്ന ചിത്രം ഒരുക്കിയത് മേജര്‍ രവിയാണ്. ഈ സിനിമ അടുത്ത മാസം റിലീസ് ചെയ്യും. കാണ്ഡഹാറിന്റെ പരാജയത്തില്‍ നിന്ന് ദ ചേസിലൂടെ തിരിച്ചുവരാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

English summary
Major Ravi is now planning an investigative thriller with Mohanlal in the lead that has been titled ‘The Chase

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam