»   » അതിഥി താരങ്ങളായി മമ്മുട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു, അതും ദുല്‍ഖറിന്റെ 'സിഐഎ'യില്‍ ??

അതിഥി താരങ്ങളായി മമ്മുട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു, അതും ദുല്‍ഖറിന്റെ 'സിഐഎ'യില്‍ ??

Posted By:
Subscribe to Filmibeat Malayalam

ഈ വാര്‍ത്ത കേട്ടാല്‍ ശരാശരി മലയാള സിനിമ പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കും. അത്തരമൊരു
വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മോഹന്‍ലാലും മമ്മുട്ടിയും ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ പോവുന്നു എന്നതാണ് ആ വാര്‍ത്ത.

ദുല്‍ഖറിന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ സിനിമ സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക) എന്ന സിനിമയില്‍ മോഹന്‍ലാലും മമ്മുട്ടിയും അതിഥി താരങ്ങളായി എത്തുകയാണെന്നാണ് പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോമ്രേഡ് ഇന്‍ അമേരിക്ക

കോമ്രേഡ് ഇന്‍ അമേരിക്ക എന്നതാണ് ദുല്‍ഖര്‍ നായകനായി എത്തിയ പുതിയ സിനിമയുടെ പേര്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമ മേയ് 5 ന് റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ നായകന്‍ ദുല്‍ഖറാണ്.

ചിത്രത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും

ദുല്‍ഖറിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാലും മമ്മുട്ടിയും അതിഥി വേഷത്തിലെത്തുന്നു എന്നത് സംബന്ധിച്ച കാര്യങ്ങളുമായി വിക്കിപീഡിയയിലാണ് അതിനുള്ള സൂചന നല്‍കിയിരിക്കുന്നത്.

വാര്‍ത്തയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഇല്ല

സൂപ്പര്‍ താരങ്ങളെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തയില്‍ ഇനിയും ഔദ്യോഗിക വിശദീകരണം ഒന്നുമുണ്ടായിട്ടില്ല. അതിനൊപ്പം വിക്കി പേജിലെ വിവരങ്ങള്‍ മാറ്റാന്‍ എല്ലാവര്‍ക്കും കഴിയുമെന്നതിനാല്‍ ആരെങ്കിലും തെറ്റായി കൊടുക്കാനും സാധ്യതയുണ്ട്.

രാഷ്ട്രീയവും പ്രണയവും

മലയാളത്തിലെ രാഷ്ട്രീയവും ഒപ്പം പ്രണയവും കോമഡിയും കോര്‍ത്തിണക്കിയാണ് പുതിയ സിനിമ അമല്‍ നീരദ് തയ്യാറാക്കിയത്. പേരില്‍ സഖാവുണ്ടെങ്കിലും സിനിമ ഒരു പാര്‍ട്ടി സിനിമ അല്ലെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിട്ടുണ്ട്.

കേരളത്തിലും അമേരിക്കയിലും ചിത്രീകരണം

കേരളത്തില്‍ നിന്നും അമേരിക്കയിലും മെക്‌സിക്കോയി്‌ലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പാലയില്‍ നിന്നും അമേരിക്കയില്‍ എത്തിയ അജിത് മാത്യു എന്നയാളുടെ ജീവിതകഥയായിട്ടാണ് സിഐഎ വരുന്നത്. ദുല്‍ഖറിനൊപ്പം പുതുമുഖ നായിക കാര്‍ത്തികയാണ് നായിക.

ഹിറ്റായ പാട്ടുകള്‍

സിനിമയിലെ പാട്ടുകള്‍ മുമ്പ് തന്നെ പുറത്തിറങ്ങിയിരുന്നു. അവയെല്ലാം ഹിറ്റായി മാറുകയും ചെയ്തിരുന്നു. സിനിമക്കായി സംഗീതമൊരുക്കിയിരുന്നത് ഗോപി സുന്ദറാണ്.

English summary
mohanlal and mammoottyacting in cia with dulquer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam