മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും! മധുവിന്റെ 86ാം പിറന്നാൾ ആഘോഷമാക്കി താരരാജക്കന്മാർ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മധുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ. എന്റെ മധു സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്ന് കുറിച്ചു കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. കൂടാതെ ഇരുവരുടേയും സ്നേഹത്തിന്റേയും സൗഹദത്തിന്റേയും ആഴം പ്രകടമാക്കുന്ന തരത്തിലുള്ള മനോഹരമായ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മധുവിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. എത്രയും പ്രിയപ്പെട്ട മധുസാറിന് പിറന്നാൾ ആശംസകൾ- എന്ന് മമ്മൂട്ടിയും കുറിച്ചു.

mohanlal-mammootty

എല്ലാ വർഷവും മധുവിന്റെ പിറന്നാൾ ദിവസം ആശംസ നേർന്ന് ലാലേട്ടൻ രംഗത്തെത്താറുണ്ട്. കഴിഞ്ഞ വർഷം മധുവിന്റെ ജന്മദിനത്തിൽ താരം നേരിട്ടെത്തിയിരുന്നു. പിറന്നാൾ മധുരവുമായിട്ടായിരുന്നു അന്ന് മോഹൻലാൽ മധുവിനെ കാണാൻ എത്തിയത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. മൂന്നര പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് മോഹൻലാലും മധുവും തമ്മിലുള്ള സൗഹൃദത്തിന്. പടയോട്ടം എന്ന സിനിമയുടെ കാലത്താണ് ഇരുവരും തമ്മിലുളള സൗഹൃദം ആരംഭിക്കുന്നത്.

മലയാള സിനിമയുടെ കാരണവരാണ് മധു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.1963 ൽ പുറത്തു വന്ന നിണമണിഞ്ഞ കാൽപ്പാടുകളിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേയ്ക്കുള്ള പ്രവേശനം. മികച്ച ഒരുപിടി കഥപാത്രങ്ങളാണ് മധു മലയാള സിനിമയ്ക്കായി നൽകിയത്. സിനിമയുടെ തലമുറമാറിയിട്ടും അന്നും ഇന്നും സിനിമയ്ക്കൊപ്പം യാത്ര ചെയ്യുകയാണ് ഇദ്ദേഹം. പ്രിയദർശൻ മോഹൻലാൽ ചിത്രമായ മരയ്ക്കാറിലും ഒരു പ്രധാന കഥപാത്രമായി മധു എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X