ഭയമല്ല വേണ്ടത്... ജാഗ്രതയാണ്!! ഒന്നായി നേരിടും..!!നിപയ്ക്കെതിരെ ബോധവത്കരണവുമായി താരങ്ങൾ
കേരളത്തിൽ വീണ്ടും നിപ വൈറസ് എത്തിയ വർത്ത ഏറെ ഞെട്ടലോടെയാണ് ജനങ്ങൾ കേട്ടത്. കഴിഞ്ഞ വർഷം സൃഷ്ടിച്ച ഭീതിയിൽ നിന്ന് ജനങ്ങൾ മോചിതരായി കൊണ്ടിരിക്കവെയാണ് വീണ്ടും കേരളത്തെ ഭീതിയിലാക്കി വൈറസ് എത്തിയിരിക്കുന്നത്. എന്നാൽ നിപയെ ഭിതിയോടെയല്ല ജാഗ്രതയോടെയാണ് നേരിടേണ്ടത്. ജനതയ്ക്കൊപ്പം ഭരണ-പ്രതിപക്ഷവും ആരോഗ്യ വകുപ്പും കൂടെതന്നെയുണ്ട്. സർക്കാരിനോടൊപ്പം നിപയ്ക്കെതിരെ പോരാടാൻ കൈ കോർത്ത് താരങ്ങളും.

നിപ ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടതെന്നും കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടതെന്നും നടന്‍ മമ്മൂട്ടി. പെരുന്നാൾ ആശംസയ്ക്കൊപ്പമായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍.
ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം പങ്കുവെച്ച് ലാലേട്ടനും രംഗത്തെത്തിയിട്ടുണ്ട്. വേണ്ടത് ഭയമല്ല ... ജാഗ്രതയാണ് എന്ന സന്ദേശമാണ് നടൻ മോഹന്‍ലാല്‍ പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും താരം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിപ പകരുന്ന രീതിയെ കുറിച്ചുള്ള ചാർട്ടും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications