വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം രണ്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് താരരാജാക്കന്മാർ!

യുവതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ''രണ്ട്'' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫേസ് ബുക്ക് പേജിലൂടെ റിലീസായി. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ ഫൈനല്‍സ് എന്ന സിനിമയ്ക്കുശേഷം പ്രജീവ് സത്യവ്രതന്‍ നിര്‍മ്മാണവും ബിനുലാല്‍ ഉണ്ണി രചനയും സുജിത്‌ലാല്‍ സംവിധാനവും ചെയ്യുന്ന ''രണ്ട്'' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും എഫ് ബി പേജിലൂടെ റിലീസായി.

randu

മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന സിനിമയാണ് രണ്ട്. സകലമതസ്ഥരും ഒരുമിച്ച് താമസിക്കുന്ന ഒരു ഗ്രാമത്തിലെ 'വാവ' എന്ന ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവറുടെ ജീവിതത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. എല്ലാ മനുഷ്യരെയും ഒരു പോലെ കാണാന്‍ ശ്രമിക്കുന്ന വാവയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവവും തുടര്‍ന്ന് മാറിമറിയുന്ന ആ ഗ്രാമത്തിലെ ജീവിതവുമെല്ലാമാണ് സിനിമ പറയുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്നരേഷ്മ രാജന്‍, ഇന്ദ്രന്‍സ്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധികോപ്പ, മാലപാര്‍വ്വതി, അനീഷ് ജി. മേനോന്‍, നവാസ് വള്ളിക്കുന്ന്, സ്വരാജ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതന്‍‌ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് ലാലാണ്. കഥ, തിരക്കഥ, സംഭാഷണം - ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം - അനീഷ് ലാല്‍ ആര്‍.എസ്, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, ഗാനരചന - റഫീഖ് അഹമ്മദ്, സംഗീതം - എം. ജയചന്ദ്രന്‍, പ്രൊ: കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ചമയം - പട്ടണം റഷീദ്, കല - അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം - അരുണ്‍മനോഹര്‍, ത്രില്‍സ് - മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടര്‍ - ചാക്കോ കാഞ്ഞൂപ്പറമ്പന്‍, ഡിസൈന്‍സ് - ഓള്‍ഡ് മോങ്ക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - സതീഷ് മണക്കാട്, സ്റ്റില്‍സ് - അജി മസ്‌കറ്റ്, പി.ആര്‍.ഓ - അജയ് തുണ്ടത്തില്‍.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X