'വകതിരിവില്ലാതെ കടന്നുവരും കൊറോണ, നമ്മള്‍ സുരക്ഷിതരല്ല'; പിന്തുണച്ച് താരങ്ങൾ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമമോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയുമായി താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ജയസൂര്യ, അജു വർഗീസ്, പ് എന്നിവർ ജനത കർഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്.

 mohanlal-mamootty

വകതിരിവില്ലാത കടന്നു വരുന്ന കൊറോണ, മരുന്നൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. നമ്മാളാരും സുരക്ഷിതരമല്ല. പക്ഷെ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും. ഈ വൈറസ്സിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ച് നിൽക്കാം ഇതൊരു കരുതലാണ്. സുരക്ഷയ്ക്ക് വേണ്ടിയുളള കരുതൽ- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

ലോകത്തെ സ്തംഭിപ്പിച്ച കൊവിഡ് 19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിന്റെ പടിവാതിക്കലിലാണ്.. സമൂഹ വ്യാപനം എന്ന ഘട്ടം നമുക്ക് ഒറ്റക്കെട്ടായി മറി ക‍ടന്നേ പറ്റൂ. ഇതിനായ ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22 ജനത കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതന് പിന്തുണ നൽകി കഴിഞ്ഞു. രാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ വീടിന്റെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കർഫ്യൂവിൽ പങ്കുചേരാം. മറ്റെല്ലാം മാറ്റിവെച്ച് വീട്ടിലൊതുങ്ങാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാൻ രാജ്യത്തിന്റെ ആരോഗ്യ പൂർണ്ണമായ ഭാവിയ്ക്ക് വേണ്ടി ജനത കർഫ്യൂവിന്റെ ഭാഗമാകാൻ ‍ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു- മേഹൻലാൽ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.

ജനങ്ങള്‍, ജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന കര്‍ഫ്യൂ എന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്‍തിരുന്നത്. 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടിനു പുറത്തിറങ്ങാതിരിക്കാനായിരുന്നു നിര്‍ദ്ദേശം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇതെന്ന് ജയസൂര്യ പറയുന്നു. ജനതാ കര്‍ഫ്യുവിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.. ഇത് കര്‍ഫ്യൂ അല്ല, നിങ്ങളുടെ സുരക്ഷയ്‍ക്ക് വേണ്ടിയുള്ളതാണ് എന്ന് ഫോട്ടോയില്‍ പറയുന്നു.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X