»   » മഞ്ജു വാര്യര്‍ വീണ്ടും ഭാര്യയാവുന്നു, ഒപ്പം ??

മഞ്ജു വാര്യര്‍ വീണ്ടും ഭാര്യയാവുന്നു, ഒപ്പം ??

Posted By: Nihara
Subscribe to Filmibeat Malayalam
മഞ്ജു വാര്യര്‍ തിരക്കിലാണ്. നിരവധി സിനിമകളിലായി മലയാളികളുടെ അഭിനേത്രി സിനിമയില്‍ സജീവമാണ്. സൂര്യപുത്രി ഫെയിം അമലയും മഞ്ജുവും ഒരുമിക്കുന്ന കെയര്‍ ഓഫ് സൈറാബാനുവിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ പേരിടാത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്.

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് ഇരുവരും വേഷമിടുന്നത്. ചിത്രം അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുനനത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

ദമ്പതികളായി മോഹന്‍ലാലും മഞ്ജുവും

സമീപകാലത്ത് ഇറങ്ങിയ എന്നും എപ്പോഴും സിനിമയില്‍ മഞ്ുവും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. മേജര്‍ രവി ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. സൂര്യപുത്രി അമലയോടൊപ്പം കെയര്‍ ഓഫ് സൈറാബാനുവിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങും

ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ചില്‍ ആരംഭിക്കും . വാഗമണ്ണിലാണ് പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്.

പ്രമുഖര്‍ അണിനിരക്കുന്നു

തമിഴ് താരങ്ങളായ വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന തുടങ്ങിയവര്‍ മലയാളത്തില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളുമായാണ് ഓരോരുത്തരും എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

മോഹന്‍ലാല്‍ തടി കുറയ്ക്കുന്നു

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനു വേണ്ടി തടി കുറയ്ക്കാനുള്ള ആയുര്‍വേദ ചികിത്സയ്ക്കായി മോഹന്‍ലാല്‍ പൂമുള്ളി മനയിലേക്ക് പോയിരുന്നു. സ്ഥിരം ഗെറ്റപ്പില്‍ നിന്നും മാറി അല്‍പ്പം വ്യത്യസ്തമായ ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വി ആര്‍ എസ് എടുത്ത പോലീസുകാരനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

സാധാരണ പ്രണയ ചിത്രമല്ല

മോഹന്‍ലാലും മഞ്ജുവും ദമ്പതികളായി വേഷമിടുന്ന സിനിമയില്‍ പ്രണയത്തിന് വല്ലയ പ്രാധാന്യമൊന്നുമില്ല. പ്രണയ ചിത്രമല്ല. തന്റേതായ വ്യക്തിത്വമുള്ള ശക്തമായ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.

English summary
B Unnikrishnan confirms the news, and tells us, "She has signed the movie and will play Mohanlal's wife. It's an important character and she's an independent woman who has a strong identity." Prod him for more details and the director says that there is no concept of romance in the film and Mohanlal will be seen as a retired cop. The film is yet-to-be-titled and on Raashi Khanna's role in the film, the director tells us, "Raashi too plays a cop in the movie."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam