മോഹൻലാൽ അല്ലെങ്കിൽ മ‍ഞ്ജുവാര്യർ!!l തുറന്ന് പറഞ്ഞ് ലിയോണ ലിഷോയ്

കരുത്തുറ്റ സ്ത്രീകഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടിയാണ് ലിയോണ ലിഷോയ്. നായികയായി സിനിമയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും താരം അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. 2012 മുതൽ ലിയോണ സിനിമയിൽ സജീവമാണ്. സിനിമയെ പോലെ തന്നെ ഹ്രസ്വചിത്രങ്ങളിലും ലിയോണ പ്രത്യക്ഷപ്പെടാറുണ്ട് . ലിയോണയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രമായ മരിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സംവിധായകൻ അനുരാജ് മോഹറും തിരക്കഥകൃത്ത് രതീഷ് രവിയും നൽകിയ ധൈര്യമാണ് മരിയ എന്ന കഥാപാത്രമാകാൻ തന്നെ സഹായിച്ചതെന്ന് ലിയോണ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ലിയോണ ഇഷ്ക് സിനിമയെ കുറിച്ചും സിനിമ കാഴ്ചപ്പാടിനെ കുറിച്ചും പങ്കുവെച്ചത്. കൂടാതെ തന്റെ പ്രിയപ്പെട്ട താര ജോഡികളെ കുറിച്ചു താരം വെളിപ്പെടുത്തിയിട്ടുണ്ട്.

 പ്രേക്ഷകർ അറിയേണ്ട കഥ

പ്രേക്ഷകർ അറിയേണ്ട കഥ

താൻ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിരുന്നു ഇഷ്കിലെ മരിയ. ഇഷ്കിലെ കഥ വായിച്ചു കഴിഞ്ഞപ്പോൾ തനിയ്ക്ക് ഇത് ചെയ്യാൻ പറ്റുമോ എന്ന് തോന്നിയിരുന്നു . ചിത്രത്തിലെ ചില ഡയലോഗുകൾ ചിലത് വളരെ കട്ടിയുളളതായിരുന്നു. കൂടാതെ ചില മോശമായ പദപ്രയോഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകർക്ക് ഇത് ഇഷ്ടമാകുമോ എന്ന സംശയം താൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് എനിയ്ക്ക് തോന്നി ഇത് പ്രേക്ഷകരോട് പറയേണ്ട കഥയാണെന്ന്.- ലിയോണ പറഞ്ഞു.

 സിനിമ എത്തിച്ചേർന്നത്

സിനിമ എത്തിച്ചേർന്നത്

താൻ ഇതുവരെ സിനിമയുടെ പിന്നാലെ പോയിട്ടില്ല. എല്ലാം വന്നു ചേർന്നതാണ്. ഥന്റെ കയ്യിൽ എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതാണ്.അതു പോലെ തന്നെയാണ് ഇഷ്കും.ഇഷ്കിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും രാത്രിയായിരുന്നു. എന്റെ ഭാഗമായപ്പോൾ ഷെയ്നിന്റേയും ഷൈൻ ടോമിന്റേയും ആനിന്റേയും ഏകദേശം ഷൂട്ട് കഴിഞ്ഞിരുന്നു. അവർക്ക് നൈറ്റ് ഷൂട്ട് അധികം ബുദ്ധിമുട്ടില്ലാതായി . എന്നാൽ എനിയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു. കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും താരം കൂട്ടിച്ചേർത്തു.

 ശക്തമായ സ്ത്രീകഥാപാത്രം

ശക്തമായ സ്ത്രീകഥാപാത്രം

ലിയോണയുടെ കൈയൊപ്പ് പതിഞ്ഞ കഥാപാത്രങ്ങളാണ് ആൻ മരിയ കലിപ്പിലാണ്, മായാനദി, മറഡോണ, അതിരൻ, ഇഷ്ക എന്നിവ. ഇവയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെയായിരുന്നു ലിയോണ അവതരിപ്പിച്ചത്. സിനിമകൾ പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകർ ഈ ചിത്രങ്ങളും കഥാപാത്രങ്ങളും ഓർമയിൽ വയ്ക്കുന്നുണ്ട്.

  പ്രിയപ്പെട്ട താരങ്ങൾ

പ്രിയപ്പെട്ട താരങ്ങൾ

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശോഭിച്ച താരത്തിന്റെ ആരാധ്യ താരങ്ങളും ശക്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നവർ തന്നെയാണ്. മഞ്ജുവാര്യരിം, മോഹൻലാലുമാണ് ലിയോണയുടെ പ്രിയപ്പെട്ട താരങ്ങൾ. ലാലേട്ടൻ- മഞ്ജുവാര്യർ ചിത്രം തന്നെയാണ് ലിയോണ പ്രിയപ്പെട്ട ചിത്രങ്ങളും. വാനപ്രസ്ഥം, കണ്ണെഴുതി പൊട്ടും തൊട്ടും, ആറാം തമ്പുരാൻ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പ്രിയപ്പെട്ട സിനിമകൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X