»   » മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ജോഷിക്കു വേണ്ടി...?

മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ജോഷിക്കു വേണ്ടി...?

By: അക്ഷയ്‌
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് മോഹന്‍ലാലും മഞ്ജു വാര്യരും. ഇവര്‍ രണ്ട് പേരും ഒന്നിച്ച മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയത്. എന്നാല്‍ ഇതാ വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നെന്ന് റിപ്പോര്‍ട്ട്.

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു 2015ല്‍ ഇറങ്ങിയ എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചത്. മഞ്ജു വാര്യരുടെ അടുത്ത സിനിമ മോഹന്‍ലാലിന്റെ കൂടെയാണെന്നാണ് സൂചനകള്‍.

ജോഷി

അടുത്ത ജോഷി പടത്തിലാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

മുമ്പ് ശ്രമിച്ചു

2014ലും ഇരുവരെയും ഒന്നിച്ച് സിനിമയെടുക്കാന്‍ ജോഷി തീരുമാനിച്ചിരുന്നു. എന്നാല്‍ അത് നട്‌നില്ല. അതേ പ്രൊജക്ട് തന്നെയാണ് വീണ്ടും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ചാമത്തെ സിനിമ

പുതിയ സിനിമ കൂടി നടക്കുകയാണെങ്കില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാകും ഇത്.

മുന്‍ സിനിമകള്‍

ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, എന്നും എപ്പോഴും എന്നീ സിനിമകളാണ് ഇരുവരും ഒന്നിച്ച മറ്റ് സിനിമകള്‍.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

പുലിമുരുകന്‍ എന്ന സുപ്പര്‍ഹിറ്റ് ച്ത്രത്തിന് ശേഷം മോഹന്‍ലാലിന്റെ വെള്ളഇ മൂങ്ങ ഫെയിം ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയാണ് റിലീസ് ആകാനുള്ളത്.

മഞ്ജുവിന്റെ ഫോട്ടോസിനായി

English summary
The onscreen pair of Mohnalal and Manju Warrier is among the most loved ones of Mollywood. All the films in which they paired up have made an impact at the box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam