ക്യൂ നിന്ന് മോഹന്‍ലാല്‍! ടൊവിനോ, അജു, അപര്‍ണ്ണ, ധര്‍മ്മജന്‍! വോട്ട് ചെയ്യാനെത്തിയ താരങ്ങള്‍! കാണൂ!
വീണ്ടുമൊരു ലോകസഭാ തിരഞ്ഞെടുപ്പ് വന്നെത്തിയിരിക്കുകയാണ്. സമ്മതിദാനവകാശം വിനിയോഗിക്കുകയാണ് ജനങ്ങള്‍. വോട്ട് രേഖപ്പെടുത്തുന്നതിനായി താരങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. നേമം മണ്ഡലത്തിലെ മുടവന്‍മുകളിലെ ബൂത്തിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനായി എത്തിയത്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍. വോട്ട് ചെയ്തതിന്‍രെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. അജു വര്‍ഗീസ്, ടൊവിനോ തോമസ്, ധര്‍മ്മജന്‍, അപര്‍ണ്ണ ബാലമുരളി, സയനോര തുടങ്ങിയവര്‍ ഇതിനകം തന്നെ വോട്ട് ചെയ്തുകഴിഞ്ഞുവെന്നറിയിച്ച് എത്തിയിട്ടുണ്ട്.
കൊച്ചിയിലായിരുന്ന മോഹന്‍ലാല്‍ രാവിലെയാണ് തിരുവനന്തപുരത്തേക്കെത്തിയത്. സുഹൃത്തായ സനല്‍കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആദ്യം വോട്ട് ചെയ്യാനായി എത്തിയതാണെങ്കിലും വലിയ തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം സുരേഷ് ഗോപി മോഹന്‍ലാലിനെ സന്ദര്‍ശിച്ചിരുന്നു. താരത്തെ കണ്ടതോടെ ആരാധകര്‍ ആര്‍പ്പിവിളിച്ചെങ്കിലും പോളിംഗ് കേന്ദ്രമാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. താരങ്ങളുടെ വോട്ട് വിശേഷത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കാം.

താരങ്ങളുമെത്തി
നിലവിലെ തിരക്കുകളെല്ലാം മാറ്റിവെച്ച് സമ്മതിദാനവകാശം വിനിയോഗിക്കാനായി താരങ്ങളും എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് കൂടുന്നതിന് മുന്‍പ് തന്നെ പല താരങ്ങളും ബൂത്തിലേക്കെത്തിയിരുന്നു. മോഹന്‍ലാല്‍, അജു വര്‍ഗീസ്, ടൊവിനോ തോമസ്, അപര്‍ണ്ണ ബാലമുരളി, ധര്‍മ്മജന്‍, സയനോര തുടങ്ങിയവര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്തതിന്റെ ചിത്രങ്ങളും പങ്കുവെച്ചാണ് ഇവരെത്തിയിട്ടുള്ളത്.

ടൊവിനോ തോമസിന്റെ വരവ്
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസ് തന്റെ കന്നിവോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് ഉറക്കക്ഷീണമാണോയെന്ന് ചോദിച്ച് ആരാധകനെത്തിയത്. താന്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്നും തെങ്കാശി മുതല്‍ ഇരുങ്ങാലക്കുട വരെ ഉറക്കം കളഞ്ഞ് 7 മണിക്കൂര്‍ ഡ്രൈവ് ചെയ്താണ് എത്തിയതെന്ന് താരം പറയുന്നു.

മോഹന്‍ലാല്‍ ക്യൂവില്‍
അതിരാവിലെ തന്നെ ബൂത്തിലേക്കെത്തിയിുന്നുവെങ്കിലും കടുത്ത തിരക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ക്യൂവില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു മോഹന്‍ലാല്‍. അടുത്ത സുഹൃത്തിനൊപ്പമാണ് അദ്ദേഹം ബൂത്തിലേക്കെത്തിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിനിടയില്‍ ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊക്കെ ചോദിക്കാമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുരേഷ് ഗോപിക്ക് വിജയാശംസ നേര്‍ന്നിരുന്നു അദ്ദേഹം.

രാവിലെ തന്നെ പോയി
ഞമ്മള് രാവിലെ തന്നെ വോട്ട് ചെയ്യാന്‍ പോയീന്ന് പറഞ്ഞാണ് ഗായികയായ സയനോര എത്തിയത്. നിങ്ങളും വേഗം തന്നെ പോയ്‌ക്കോളൂയെന്നും ആരും വോട്ട് ചെയ്യാതിരിക്കല്ലേയെന്നും സയനോര പറയുന്നു. നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണ് വോട്ടിംഗെന്നും അവര്‍ പറയുന്നു.
അജു വര്‍ഗീസിന്റെ പോസ്റ്റ്
വോട്ട് ചെയ്തതിന്റെ സന്തോഷത്തില്‍ അജു, പോസ്റ്റ് കാണാം.
വോട്ട് ചെയ്‌തെന്ന് ധര്‍മ്മജന്‍
ധര്‍മ്മജന്റെ പോസ്റ്റ് കാണാം.
ഞാന്‍ വോട്ട് ചെയ്‌തെന്ന് അപര്‍ണ്ണ ബാലമുരളി
അപര്‍ണ്ണ ബാലമുരളിയുടെ പോസ്റ്റ് കാണാം.
ടോവിനോ തോമസിന്‍റെ പോസ്റ്റ്
ടൊവിനോയുടെ പോസ്റ്റ് കാണാം.
സരയു മോഹന്റെ പോസ്റ്റ്
സരയു മോഹന്റെ പോസ്റ്റ് കാണാം.
ഉണ്ണി മുകുന്ദനും വോട്ട് ചെയ്തു
ഉണ്ണി മുകുന്ദനും വോട്ട് ചെയ്തു, പോസ്റ്റ് കാണാം.
ജ്യോത്സനയുടെ പോസ്റ്റ്
ജ്യോത്സനയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications