മമ്മൂട്ടിയും മോഹന്‍ലാലും 35 താരങ്ങളും! ബ്രഹ്മാണ്ഡ ട്രെയിലര്‍ ലോഞ്ചുമായി പൊറിഞ്ചു മറിയം ജോസ്!
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ജോഷി. താരങ്ങള്‍ക്ക് കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അദ്ദേഹം സമ്മാനിച്ചത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് അദ്ദേഹം ശക്തമായി തിരിച്ചുവരികയാണ് പൊറിഞ്ചു മറിയം ജോസിലൂടെ. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജോജുവും ചെമ്പന്‍ വിനോദും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ത്തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ഇടവേള അവസാനിപ്പിച്ച് തിരിച്ചെത്തുന്ന ജോഷിക്ക് ഗംഭീര സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകം. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായി സൂപ്പര്‍ താരങ്ങളും യുവതാരങ്ങളുമൊക്കെ ഒരുമിച്ചാണ് എത്തുന്നത്.
ആഗസ്റ്റ് 2ന് വൈകുന്നേരം 7 മണിക്ക് ലുലു മാളില്‍ വെച്ച് മോഹന്‍ലാലാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ ലോഞ്ച് നടത്തുന്നത്. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ജയസൂര്യ, ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, ജയറാം, ബിജു മേനോന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ഐശവര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലും ഒരേ സമയം ട്രെയിലര്‍ എത്തും. ഇതാദ്യമായാണ് ഇത്രയുമധികം താരങ്ങള്‍ ഒരു ട്രെയിലര്‍ ലോഞ്ചിനായി കൈകോര്‍ക്കുന്നത്. ട്വിന്റി ട്വന്റിയിലൂടെ മലയാള സിനിമയെ ഒന്നടങ്കം ഒരുമിപ്പിച്ച ജോഷിയുടെ തിരിച്ചുവരവിനായി സിനിമാലോകം മാത്രമല്ല ആരാധകരും കാത്തിരിക്കുന്നുണ്ട്. ആഗസ്റ്റ് 15നാണ് പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

Recommended Video
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ വിശേഷങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായിരുന്നു. മറിയത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചും സംവിധായകന് തന്നിലുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ചുമൊക്കെ നൈല ഉഷയും തുറന്നുപറഞ്ഞിരുന്നു. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുന്ന താരങ്ങളും ഹിറ്റ് മേക്കര്‍ സംവിധായകനും ഒരുമിച്ചെത്തുമ്പോള്‍ ആ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലോകം.


Click it and Unblock the Notifications