ഒരേ ലക്ഷ്യത്തിലേയ്ക്ക് മോഹൻലാലും പ്രണവും; മരക്കാര്‍: അറബിക്കടലിന്റെ സിംഹം പുതിയ പോസ്റ്റർ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഹിറ്റ്മേക്കേഴ്സായ പ്രിയദർശനും-ലാലും വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന സർപ്രൈസുമായിട്ടാണ് ചിത്രം എത്തുന്നത്. മാർച്ച് അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ.

മോഹൻലാലും പ്രണവും ഒന്നിച്ചാണ് പോസ്റ്ററിൽ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. തീക്ഷ്‍ണതയുള്ള നോട്ടത്തില്‍ അമ്പെയ്യുന്ന മോഹൻലാലും പ്രണവ് മോഹൻലാലുമാണ് പോസ്റ്ററിലുള്ളത്. കുഞ്ഞാലി മരക്കാര്‍ നാലാമാനായിട്ടാണ് ചിത്രത്തിൽ മോഹൻലാല്‍ എത്തുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, പ്രഭു, ഫാസില്‍, നെടുമുടി വേണു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മഞ്ജുവാര്യർ, കീർത്തി സുരേഷ്, സിദ്ദിഖ്, പ്രണവ് മോഹൻലാൽ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു.ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. 100 കോടിയോളം രൂപയായിരുന്നു സിനിമയുടെ ബജറ്റ്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications